വാക്സിനുകള്‍ക്ക് വ്യത്യസ്ത വില; കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാറിന് മുമ്ബാകെ ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി. വാക്സിന് വില, ക്ഷാമം, ഗ്രാമീണ മേഖലയിലെ ലഭ്യതക്കുറവ് എന്നിവയിലാണ് സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍. 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ വാക്സിന് നല്‍കുന്നുണ്ട്. പേക്ഷ 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിന് എന്തുകൊണ്ടാണ് വിതരണം ചെയ്യാത്തത്. നിര്‍മിക്കുന്ന വാക്സിനുകളില്‍ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിലക്ക് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. ബാക്കിയുള്ളത് സ്വകാര്യ ആശുപത്രികള്‍ക്കാണ് നല്‍കുന്നത്. ഇതിന്‍റെ യുക്തിയെന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. 45 […]