ഇതിഹാസത്തിന് വിട; മാറഡോണയ്ക്ക് ബുവാനോസ് ആരീസില്‍ അന്ത്യവിശ്രമം
ബുവാനോസ് ആരീസ്: ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയ്ക്ക് വിടനല്‍കി അര്‍ജന്റീന. മറഡോണയുടെ സംസ്കാരം അര്‍ജന്റീനയുടെ തലസ്ഥാനമായ ബുവാനോസ് ആരീസില്‍ നടന്നു. പ്രാദേശിക സമയം വൈകുന്നേരം നാലിന് നടന്ന സംസ്കാര ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ രണ്ട് ഡസനോളം പേര് മാത്രമാണ് പങ്കെടുത്തത്. അര്‍ജന്റീനയുടെ ദേശീയ പതാകയില്‍ പൊതിഞ്ഞ ശവമഞ്ചത്തില്‍ മറഡോണയുടെ പത്താം നമ്ബര്‍ ജഴ്സിയും പുതപ്പിച്ചിരുന്നു. കാസാ റൊസാഡയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ട […]