ദേവനന്ദയുടെ മരണം; അപായപ്പെടുത്തിയെന്ന സംശയം ബലപ്പെടുന്നു, ബന്ധുക്കള്‍ സംശയം പറഞ്ഞ ആള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് അന്വേഷണ സംഘം. ദേവനന്ദയുടെ അനുജന്‍ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരിക്കെ ഇവരുടെ ബന്ധുക്കളില്‍ ആരോ ഒരാള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ കുട്ടിയുമായി പുഴക്കരയിലേക്ക് പോയതാകാം ദേവനന്ദ ബഹളം വയ്ക്കാത്തതെന്നും പൊലീസ് സംശയിക്കുന്നു. ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അയാളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ […]