പൊലീസുകാര്‍ക്ക് നില്പ് ശിക്ഷയും ശകാരവും
ഡി.ജി.പിയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍പെട്ടതിന് നാല് അസി. കമീഷണര്‍മാര്‍ക്കും രണ്ട് സി.െഎമാര്‍ക്കും അര്‍ധരാത്രി വരെ നില്പ് ശിക്ഷയും ശകാരവും. വകുപ്പുതല നടപടിക്കും ശിപാര്‍ശ നല്‍കിയതായാണ് വിവരം. കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ എച്ച്.ആര് വിഭാഗം മേധാവിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഭാര്യ. കഴിഞ്ഞദിവസം ഗവര്‍ണറുടെ വാഹനം ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി ബൈപാസിലും പേട്ട–ചാക്ക റോഡിലും പത്തുമിനിറ്റോളം വാഹനങ്ങള്‍ പൊലീസ് തടഞ്ഞിരുന്നു. ഈ സമയം ഓഫിസില്‍നിന്ന് കാറില്‍ വരികയായിരുന്ന ഡി.ജി.പിയുടെ ഭാര്യയും കുരുക്കില്‍പെട്ടു. ഇതിന് പിന്നാലെ ട്രാഫിക് നോര്‍ത്ത്, സൗത്ത് […]