വിവാഹമോചിതര്‍ക്ക് വിധവാ പെന്‍ഷനില്ല, പുതിയ ഉത്തരവുമായി ധന വകുപ്പ്
തിരുവനന്തപുരം: വിവാഹമോചിതര്‍ക്ക് വിധവാ പെന്ഷന് നല്‍കില്ലെന്ന് വ്യക്തമാക്കി ധനകാര്യ വകുപ്പ്. ഭര്‍ത്താവ് മരണപ്പെടുകയോ, ഏഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തിട്ടുള്ള വിധവകള്‍ക്ക് മാത്രമാണ് പെന്ഷന് അവകാശമുള്ളതെന്ന് ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. വിവാഹമോചിതരും, ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്നവരും എത്ര വര്‍ഷമായാലും വിധവാ പെന്ഷന് അര്‍ഹരല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിലവില്‍ വിധവാ പെന്ഷന് വാങ്ങിക്കൊണ്ടിരിക്കുന്ന വിവാഹ മോചിതര്‍ക്ക് തുടര്‍ന്ന് പെന്ഷന് ലഭിക്കില്ല. 7 വര്‍ഷം ഭര്‍ത്താവുമായി അകന്ന് കഴിയുന്നവര്‍ക്ക് വിധവാ പെന്ഷന് അര്‍ഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വേര്‍പിരിഞ്ഞു താമസിക്കുക എന്നത് ‘7 […]