തണുത്ത് വിറച്ച് ഉത്തരേന്ത്യ; ഡല്‍ഹിയില്‍ അതിജാഗ്രതാ നിര്‍ദേശം! വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൊടും ശൈത്യത്തില്‍ വലയുകയാണ്. നൂറുവര്‍ഷത്തിനിടെ ഏറ്റവും ശക്തിയേറിയ തണുപ്പാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. തുടര്‍ച്ചയായ 15 ദിവസങ്ങളില്‍ ഡല്‍ഹിയിലെ അന്തരീക്ഷോഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുന്നു. 2.4 ഡിഗ്രി സെല്‍ഷ്യസ് വരെ ഡല്‍ഹിയില്‍ അന്തരീക്ഷ താപനില കുറഞ്ഞു. അതിതീവ്ര ശൈത്യത്തിന്റെ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റോഡ്, റെയില്‍ ഗതാഗതവും തടസ്സപ്പെട്ട നിലയില്‍ത്തന്നെയാണ്. റോഡില്‍ പലയിടത്തും മുന്നോട്ട് അല്പം പോലും കാണാനാകാത്ത സ്ഥിതിയാണ്. മുപ്പത് […]