ടീമിലെ താരത്തിന് കോവിഡ്; ഡല്‍ഹി ക്യാപിറ്റല്‍സ് ക്വാറന്റീനില്‍; ഐപിഎല്ലില്‍ കോവിഡ് പിടിമുറുക്കുന്നു?
കോവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധികളെല്ലാം മറികടന്ന് ആരംഭിച്ച ഐപിഎല്‍ 15-ാ൦ സീസണില്‍ കോവിഡ് കേസുകള്‍ പ്രത്യക്ഷപ്പെടുന്നു.ടൂര്‍ണമെന്റ് പുരോഗമിക്കവേ ഡല്‍ഹി ക്യാപിറ്റല്‍സിലെ (Delhi Capitals) ഒരു താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീം ഒന്നടങ്കം ക്വാറന്റീനിലായി. ഇതോടെ ബുധനാഴ്ച പഞ്ചാബ് കിങ്‌സുമായുള്ള ഡല്‍ഹിയുടെ മത്സരം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ടീമില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍, തിങ്കളാഴ്ച പൂണെയിലേക്കുള്ള യാത്ര ഡല്‍ഹി റദ്ദാക്കിയതായി ഓണ്‍ലൈന്‍ സ്പോര്‍ട്സ് പോര്‍ട്ടലായ ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ഋഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി […]