സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ രണ്ടുമണിക്കൂര്‍ മാത്രം അനുമതി
ദീപാവലി ദിവസം സംസ്ഥാനത്ത് പടക്കംപൊട്ടിക്കാന്‍ രണ്ടുമണിക്കൂര്‍ സമയം അനുവദിച്ചു ഉത്തരവായി . രാത്രി എട്ടുമുതല്‍ പത്തുവരെ മാത്രമാണ് അനുമതിയുള്ളത്. ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുളളൂ എന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്.ക്രിസ്തുമസിന്റെയും പുതുവര്‍ഷത്തിന്റെയും തലേദിവസം രാത്രി 11.55 മുതല്‍ 12.30വരെ മാത്രമാണ് പടക്കംപൊട്ടിക്കാന്‍ അനുമതി നല്‍കിയിട്ടുളളത്. ഉത്തരവ് കര്‍ശനമായി പാലിക്കാനാണ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.ബേരിയം നൈട്രേറ്റ് ഇല്ലാതെ നിര്‍മ്മിക്കുന്നവയാണ് ഹരിത […]