ബാല ഭാസ്‌കറിന്റെ മരണം: അന്വേഷണം സി.ബി.ഐക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. കേസ് സി.ബി.ഐക്കു കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനായി ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരത്തെ അന്വേഷണോദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നും മറ്റു ദുരൂഹതകളില്ലെന്നുമായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്തുകേസിലെ പ്രതികളില്‍ ചിലര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണം അന്വേഷണ സംഘം തള്ളിയിരുന്നു. അപകട സമയത്ത് വാഹനമോടിച്ചത് […]