നിര്‍ഭയ കേസ്: ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് ജനുവരി 22ന് വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. പ്രതികളിലൊരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണ വാറണ്ട് നടപ്പാക്കുന്നതില്‍ അവ്യക്തത വന്നത്. രാഷ്ട്രപതി ദയാഹരജി തള്ളിയതിന് ശേഷം വധശിക്ഷ നടപ്പാക്കാന്‍ 14 ദിവസത്തെ സമയം ലഭിക്കും. അതിനാല്‍ ശിക്ഷ നടപ്പാക്കുന്നത് വൈകിയേക്കാമെന്നാണ് സൂചന. വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുകേഷ് സിങ്ങിെന്റ ഹരജിയില്‍ വാദം ഡല്‍ഹി ഹൈകോടതിയില്‍ തുടരുകയാണ്.ഓരോ പ്രതികള്‍ വെവ്വേറെ ദയാഹര്‍ജി […]