അന്യമതസ്ഥനെ വിവാഹം ചെയ്യാനൊരുങ്ങിയ മകളെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറിക്കി ; പിതാവ് പിടിയില്‍
മുംബൈ താനെയില്‍ മകളെ കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിലാക്കിയ പിതാവ് പിടിയില്‍. അന്യമതത്തില്‍ പെട്ട യുവാവിനെ വിവാഹം ചെയ്യാനൊരുങ്ങിയതിനാണ് 47 കാരനായ അരവിന്ദ് തിവാരിയാണ് 22 വയസുള്ള മകള്‍ പ്രിന്‍സിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട്‌കെയ്‌സിലാക്കുകയായിരുന്നു. എന്നാല്‍ എങ്ങിനെയാണ് തിവാരി കൊലപാതകം നടത്തിയതെന്നത് വ്യക്തമായിട്ടില്ല. ആറ് മാസങ്ങള്‍ക്ക് മുമ്ബാണ് പ്രിന്‍സി ബിരുദ പഠനം പൂര്‍ത്തിയാക്കി ഉത്തര്‍ പ്രദേശില്‍ നിന്ന് മുംബൈയില്‍ എത്തുന്നത്. ഭന്ദൂപില്‍ ജോലി ചെയ്തിരുന്ന പ്രിന്‍സി ഇസ്ലാം മതത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായി. ഇതറിഞ്ഞ […]