അമ്മായിയമ്മയെ തലയ്ക്കടിച്ചുക്കൊന്നത് അവിഹിതമുണ്ടെന്നാരോപിച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്ന്; വെളിപ്പെടുത്തലുമായി മരുമകള്‍
പുത്തൂര്‍: അമ്മായിയമ്മയെ തലയ്ക്കടിച്ചുക്കൊന്നത് അവിഹിതമുണ്ടെന്നാരോപിച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്നാണെന്ന വെളിപ്പെടുത്തലുമായി മരുമകള്‍. വെണ്ടാര്‍ ആമ്ബാടിയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യെയാണ് മരുമകള്‍ ഗിരിത കല്ലു കൊണ്ടടിച്ച് കൊലപ്പെടുത്തിയത്. 2015 മുതല്‍ തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് രമണിയമ്മ നിരന്തരം ആക്ഷേപിക്കാറുണ്ടായിരുന്നു. കുട്ടികളുടെ മുന്നില്‍ വച്ച് പോലും ഇത്തരത്തില്‍ തന്നെ കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഭര്‍ത്താവിനോടൊപ്പം വയനാട്ടില്‍ പോയി കുറച്ചുനാള്‍ താമസിച്ചിരുന്നു. പിന്നീട് 2019ലാണ് വെണ്ടാറിലേക്ക് മടങ്ങിയെത്തിയത്.മടങ്ങിയെത്തിയപ്പോഴും രമണിയമ്മ പഴയതുപോലെ കുറ്റപ്പെടുത്തല്‍ തുടര്‍ന്നു. തുടര്‍ന്ന് ഈ മാസം 11ന് […]