ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമി ഗംഗേശാനന്ദയെയും പ്രതി ചേര്‍ക്കും
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയെയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ക്കും . ബലാല്‍സംഗക്കേസിലാണ് പ്രതിയാക്കുന്നത്.ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയെയും കാമുകനെയും പ്രതിയാക്കി മറ്റൊരു കുറ്റപത്രവും നല്‍കും. എ.ജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയ്യാറാക്കി.രണ്ടു സംഭവങ്ങളിലും വെവ്വേറെ കുറ്റപത്രമാണ് സമര്‍പിക്കുക. പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം സ്വാമി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണു പരാതിക്കാരി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഗൂഢാലോചന സംശയിക്കുന്ന തെളിവുകളും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 2017 മേയില്‍ പെണ്‍കുട്ടിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍വെച്ചാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെടുന്നത്. പിന്നീട് […]