ധോണി ക്രിക്കറ്റ് ആസ്ട്രേലിയയുടെ ഏകദിന ക്യാപ്റ്റന്‍; കോഹ്ലി ടെസ്റ്റ് നായകന്
മെല്‍ബണ്‍: മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയെ ക്രിക്കറ്റ് ആസ്ട്രേലിയയയുടെ ഏകദിന ടീമിന്‍െറ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷത്തെ മികച്ച ടീമിനെയാണ് ക്രിക്കറ്റ് ആസ്ട്രേലിയ തെരഞ്ഞെടുത്തത്. 11 അംഗ ടീമില്‍ മൂന്ന് ഇന്ത്യക്കാര്‍ ഇടം കണ്ടെത്തി. 2011ല്‍ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച എം.എസ് ധോണി ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. ധോണിക്ക് പുറമെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരും ഈ ദശകത്തിലെ ടീമില്‍ ഇടം നേടി. ഹാഷിം […]