മുന്‍ മന്ത്രി പി.കെ ഗുരുദാസന് സി.പി.എം വീട് നിര്‍മിച്ചു നല്‍കുന്നു
കൊല്ലം: മുന്‍ മന്ത്രി പി.കെ ഗുരുദാസന് സി.പി.എം വീട് നിര്‍മ്മിച്ചു നല്‍കുന്നു. കൊല്ലം ജില്ലാ കമ്മിറ്റിയാണ് വീട് നിര്‍മാണത്തിനുള്ള പണം സ്വരൂപിച്ചത്. കിളിമാനൂര്‍ പേടികുളത്ത് ഭാര്യക്ക് വിഹിതമായി ലഭിച്ച പത്ത് സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. ഈ സംസ്ഥാന സമ്മേളനത്തോടെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തില്‍ നിന്നും ഒഴിയും. പാര്‍ട്ടി ഫ്ലാറ്റില്‍ താമസിക്കുന്ന പി.കെ ഗുരുദാസന് ഫ്ലാറ്റും ഒഴിയേണ്ടി വരും. ഈ പശ്ചാലത്തിലാണ് വീട് നിര്‍മിക്കുന്നത്. പാര്‍ട്ടി അംഗങ്ങളില്‍ നിന്നുമാണ് വീടുനിര്‍മാണത്തിനുള്ള പണം സ്വരൂപിച്ചത്. മാര്‍ച്ച് അവസാനത്തോടെ […]