സുപ്രീം കോടതിയിലെ 50 ശതമാനം ജീവനക്കാര്‍ക്ക് കോവിഡ്; വാദം ഓണ്‍ലൈനില്‍
ന്യൂഡല്‍ഹി: രാജ്യത്ത് പിടിവിട്ട് കുതിക്കുന്ന കോവിഡ് ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. പരമോന്നത നീതി പീഠത്തിലെ 50 ശതമാനത്തോടടുത്ത് ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും കോടതി വാദം കേള്‍ക്കുകയെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കോടതി മുറിയടക്കം കോടതിയും പരിസരവും അണുവിമുക്തമാക്കി. വിവിധ ബെഞ്ചുകള്‍ ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ ഒരു മണിക്കൂര്‍ വൈകി ഇരിക്കും. കോവിഡിന്‍റെ പുതിയ തരംഗത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് രാജ്യമിപ്പോള്‍. ഒരാഴ്ചക്കുള്ളില്‍ 10 ലക്ഷത്തിലേറെ കേസുകളാണ് രാജ്യത്ത് […]