Blog Post

Karanavars > News >

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ള്‍​ക്കി​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം. രോ​ഗി​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ മാ​സ്ക് ധ​രി​ക്കാ​തി​രി​ക്കു​ന്ന​തി​ന് പി​ഴ​യൊ​ടു​ക്കേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ടും സ​മാ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

Read More

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്

ഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.ഓണ്‍ലൈനായിട്ടാണ് യോഗം നടക്കുക. രാജ്യത്ത് നാലാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍ പ്രധാനമന്ത്രി വിലയിരുത്തും. പ്രതിദിന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ പുതിയ വകഭേദത്തിന്റെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയേക്കും. ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. […]

Read More

രാജ്യത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കില്ല, നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച്‌ കത്തെഴുതി. കോവിഡിനെ പ്രതിരോധിക്കാന്‍ 2020-ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാസ്‌കും കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. മാര്‍ച്ച്‌ 25-ന് ഈ ഉത്തരവിന്റെ കാലാവധി അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ […]

Read More

തിരുവാതിര വിവാദം കെട്ടടങ്ങുംമുമ്പേ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ തട്ടുപൊളിപ്പന്‍ ഗാനമേള……

പാറശ്ശാല:  മെഗാതിരുവാതിര വിവാദമായതിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളന വേദിയില്‍ ഗാനമേളയും. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഗാനമേള നടത്തിയത്. ടിപിആര്‍ 30 ശതമാനത്തിന് മേലെ നില്‍ക്കുന്ന ജില്ലയില്‍ പൊതുപരിപാടികള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇതെല്ലാം പാടേ അവഗണിച്ചുകൊണ്ടാണ് ഗാനമേള നടന്നത്. സമ്മേളന തലേന്നത്തെ മെഗാ തിരുവാതിരയുണ്ടാക്കിയ പൊല്ലാപ്പൊന്നും കണക്കിലെടുക്കാതെയായിരുന്നു ഗാനമേള സംഘടിപ്പിച്ചത്. പ്രതിനിധികള്‍ക്കൊപ്പം നേതാക്കളും റെഡ് വാളണ്ടിയര്‍മാരും പ്രാദേശിയ നേതാക്കളും സംഘാടകരും ഗാനമേള ആസ്വദിച്ചു. ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ […]

Read More

രാജ്യത്തെ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,17,100 പേര്‍ക്ക്; രാജ്യത്ത് ഒമിക്രോണ്‍ കേസുകളും മൂവായിരം കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വെള്ളിയാഴ്ച 1,17,100 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, കഴിഞ്ഞ ദിവസത്തെ കേസുകളേക്കാള്‍ 28 ശതമാനം കൂടുതലാണ്. 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 302 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഒമിക്രോണ്‍ കേസുകളും മൂവായിരം കടന്നു. കുതിച്ചുചാട്ടത്തെ നേരിടാന്‍, സര്‍ക്കാര്‍ രാജ്യത്തുടനീളം വാക്സിനേഷന്‍ ഡ്രൈവുകള്‍ വേഗത്തിലാക്കുന്നു. 15-18 പ്രായപരിധിയിലുള്ളവര്‍ക്കാണ് ഇപ്പോള്‍ കുത്തിവയ്പ്പ് നല്‍കുന്നത്. 302 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 4,83,178 ആയി ഉയര്‍ന്നു. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ […]

Read More

44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 7 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ ഒമൈക്രോണ്‍ ബാധിച്ചത്. കൊല്ലം 4, കോട്ടയം […]

Read More

പത്തുപേര്‍ കൂടി പോസിറ്റീവ്; ഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു……

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. പത്ത് പേരുടെ പരിശോധനാ ഫലം കൂടി പോസിറ്റീവ് ആയതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 90 ആയി. ഡല്‍ഹിയില്‍ മാത്രം ഒമിക്രോണ്‍ ബാധിതര്‍ 20 ആയിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനം നേരിടുന്നതിന് കര്‍ശന  ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും നിര്‍ദേശിച്ചിരുന്നു. ഒമിക്രോണ്‍ പ്രതിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഒമിക്രോണ്‍ വകഭേദ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് […]

Read More

കേരളത്തില്‍ ഒമിക്രോണ്‍ നിരീക്ഷണം പാളി, മാര്‍ഗനിര്‍‌ദ്ദേശം ലംഘിച്ച്‌ രോഗി മാളിലും റസ്റ്റോറന്റിലും പോയതായി കണ്ടെത്തല്‍, എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോണ്‍ നിരീക്ഷണത്തില്‍ വന്‍ പാളിച്ചയെന്ന കണ്ടെത്തല്‍. കോംഗോയില്‍ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും പോയതിനാല്‍ ഇയാളുടെ സമ്ബര്‍ക്ക പട്ടിക അതി വിപുലമാണ്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്‌ കഠിനമായ ക്വാറന്റൈന്‍ വ്യവസ്ഥകളാണ് നിലവിലുള്ളത്. എന്നാല്‍ കോംഗോ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍പെടാത്തതിനാല്‍ ഇയാള്‍ക്ക് സ്വയം നിരീക്ഷണമായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് ലംഘിച്ച ഇയാള്‍ ഷോപ്പിംഗ് മാളികളിലും റസ്റ്റോറന്റുകളിലും കറങ്ങി നടന്നതാണ് […]

Read More

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു, ഇതുവരെ സ്ഥിരീകരിച്ചത് 23 പേർക്ക്; കൂടുതൽ പരിശോധനാഫലങ്ങൾ ഇന്ന്‌

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധനാഫലം ഇന്ന് വരും. വിദേശത്ത് നിന്നെത്തി കൊവിഡ് പോസിറ്റീവായ രണ്ടുപേരുടെ ജനിതക ശ്രേണീകരണ പരിശോധനാഫലങ്ങളാണ് ഇന്ന് കേരളം കാത്തിരിക്കുന്നത്. കോഴിക്കോട് ചികിത്സയിൽ കഴിയുന്ന യു കെയിൽ നിന്നെത്തിയ ആരോഗ്യ പ്രവർത്തകന്റെയും, മഞ്ചേരി മെഡിക്കൽ കോളേജിലുള്ള ജർമ്മനിയിൽ നിന്ന് വന്ന തമിഴ്നാട് സ്വദേശിനിയുടേയും ഫലങ്ങളാണ് ഇന്ന് പുറത്തുവരിക. ആരോഗ്യപ്രവർത്തകന്റെ ബന്ധുവിന്റെയും, […]

Read More

എല്ലാ രാജ്യാന്തര യാത്രക്കാരെയും നിരീക്ഷിക്കണം, സമ്ബര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് 72 മണിക്കൂറിനകം പരിശോധന; ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രസര്‍ക്കാര്‍. പരിശോധന കൂട്ടണം, രാജ്യാന്തര യാത്രക്കാരെ നിരീക്ഷണം തുടങ്ങി വിവിധ നിര്‍ദേശങ്ങള്‍ അടങ്ങുന്ന കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അയച്ചു. ഇന്നലെയാണ് വിദേശത്ത് നിന്ന് കര്‍ണാടകയില്‍ എത്തിയ രണ്ടു പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ജാഗ്രത വര്‍ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്. പരിശോധന കൂട്ടി വ്യാപനം പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കത്തില്‍ ഉള്ളത്. നേരത്തെ […]

Read More