Blog Post

Karanavars > News >

അമ്മയ്‌ക്ക് കൊവിഡ് ഫലം നെഗ‌റ്റീവ് ചോരകു‍ഞ്ഞിന് പോസി‌റ്റീവ്,​ അമ്ബരന്ന് ഡോക്‌ടര്‍മാര്‍,​ സംഭവം വാരണാസിയില്‍

വാരണാസി: ജനിച്ച്‌ നാല് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന് കൊവിഡ് പരിശോധനാഫലം പോസി‌റ്റീവ്. പക്ഷെ അമ്മയ്‌ക്ക് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗ‌റ്റീവാണെന്നും കണ്ടെത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ എസ്‌എസ് ആശുപത്രിയിലാണ് സംഭവം. മേയ് 25നാണ് 26കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് മുന്‍പ് യുവതിയ്‌ക്ക് നടത്തിയ പരിശോധനയില്‍ കൊവി‌ഡ് നെഗ‌റ്റീവായിരുന്നു. ജനിച്ചയുടന്‍ കുഞ്ഞില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവം അറിഞ്ഞ് യുവതിയുടെ കുടുംബവും ഡോക്‌ടര്‍മാരും ഞെട്ടിപ്പോയി. കുറച്ചുനാളുകള്‍ക്കകം അമ്മയെയും കുഞ്ഞിനെയും വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ആശുപത്രി […]

Read More

വാക്​സിന്‍ ഇന്ത്യക്കാര്‍ക്ക്​ നല്‍കാതെ കയറ്റി അയച്ച​പ്പോള്‍ നല്‍കേണ്ടിവന്നത്​ വലിയവില -കെജ്​രിവാള്‍

ന്യൂഡല്‍ഹി: വാക്​സിന്‍ ഇന്ത്യക്കാര്‍ക്ക്​ നല്‍കേണ്ട സമയത്ത്​ കയറ്റി അയച്ചതിന്​ നല്‍കേണ്ടിവന്നത്​ നിരവധി ജീവനുകളെന്ന്​ ഡല്‍ഹി മുഖ്യമന്ത്രി കെജ്​രിവാള്‍. കോവിഡ്​ ഓണ്‍ലൈന്‍ ബ്രീഫിങ്ങിലാണ്​ കെജ്​രിവാള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയത്​. ” ലോകത്ത്​ എല്ലാ രാജ്യങ്ങളും വാക്​സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങി. എന്നാല്‍, ഇന്ത്യയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നതിനു പകരം വിദേശത്തേക്ക്​ കയറ്റി അയച്ചു. വാക്​സിനേഷന്‍ നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ രണ്ടാം തരംഗത്തില്‍ നിരവധി ജീവനുകള്‍ നമുക്ക്​ രക്ഷിക്കാമായിരുന്നു”- കെജ്​രിവാള്‍ പറഞ്ഞു. ”വാക്​സിന്‍ എത്തിക്കാന്‍ എല്ലാ മുഖ്യമന്ത്രിമാരും ശ്രമം നടത്തിയെങ്കിലും ഒന്നും […]

Read More

കൊവിഡ് പരിശോധന ഇനി വീടുകളില്‍, ഐസിഎംആര്‍ അനുമതി നല്‍കി; കിറ്റ് ഉടന്‍ വിപണിയിലെത്തും

ന്യൂഡല്‍ഹി: കൊവിഡ് പരിശോധന വീടുകളില്‍ നടത്താനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ് കിറ്റിന് ഐസിഎംആര്‍ അനുമതി നല്‍കി. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന നടത്തുക. പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യന്‍ വിപണിയിലെത്തിക്കുക. രോഗലക്ഷണമുളളവരും, കൊവിഡ് ബാധിതരുമായി സമ്ബര്‍ക്കം വന്നവരും മാത്രം കിറ്റ് ഉപയോഗിക്കുന്നതാകും ഉചിതമെന്ന് ഐസിഎംആര്‍ അറിയിച്ചു. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന സാദ്ധ്യമാകുക.കിറ്റ് ഉപയോഗിക്കുന്നവര്‍ മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ പരിശോധനാഫലം അറിയിക്കണം. ടെസ്റ്റില്‍ പോസിറ്റീവായാല്‍ വേറെ പരിശോധനകള്‍ നടത്തേണ്ട […]

Read More

‘സമ്പൂർണ അടച്ചുപൂട്ടലിനോട് യുഡിഎഫിന് താത്പര്യമില്ല’; കടകൾ അടയ്ക്കുന്ന സമയം നീട്ടണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനോട് യുഡിഎഫിന് താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലത്തെ പോലെയുള്ള വാരാന്ത്യലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് സ്വീകാര്യം. കടകളുടെ പ്രവര്‍ത്തന സമയം നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സമ്പൂർണ അടച്ചിടലിനോട് യുഡിഎഫിന് വിയോജിപ്പാണ്. സാധാരണ ജനങ്ങളുടെ ജീവിതം കൂടി കണക്കിലെടുക്കണം. കടകൾ അടയ്ക്കുന്ന സമയം ഒമ്പത് മണി വരെ ആക്കണം. സമയം നീട്ടിയാൽ കടകളിലെ തിരക്ക് കുറയും. സ്ഥിതി രൂക്ഷമാണോയെന്ന് സർക്കാർ വ്യക്തമാക്കുന്ന മുറയ്ക്ക് തീരുമാനം പറയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് […]

Read More

സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകളില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത് എത്തിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ പല സ്കൂളുകളിലും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനുള്ള സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ല. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ […]

Read More

ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിഐജി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്​ പൊലീസ്​. ഡി.ഐ.ജി സഞ്​ജയ്​ കുമാര്‍ ഗുരുദിനാണ്​​ ഇക്കാര്യം അറിയിച്ചത്​. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന്​ അദ്ദേഹം നിര്‍ദേശിച്ചു. മതിയായ കാരണം അറിയിച്ചാല്‍ മാത്രമേ യാത്ര അനുവദിക്കു. നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന കാര്യങ്ങള്‍ വാരാന്ത്യങ്ങള്‍ (ശനി / ഞായര്‍) അടിയന്തിര / അത്യാവശ്യമല്ലെങ്കില്‍ പൂര്‍ണ നിയന്ത്രണങ്ങളായിരിക്കും. ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കണം. അവശ്യ സേവനങ്ങള്‍ മാത്രമേ ശനിയും, ഞായറും സംസ്ഥാനത്ത് അനുവദിക്കുകയുള്ളൂ. സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്ക് […]

Read More

കൊവിഡ് പ്രതിരോധനത്തിന് ഡിഐജി തലത്തില്‍ പ്രത്യേക സംഘം; ഇന്ന് മുതല്‍ നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സജ്ഞയ്കുമാറിന്റെ കീഴില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിവൈസ്പിമാരുടെ നേതൃത്വത്തില്‍ രോഗവ്യാപനമുള്ള സ്ഥലങ്ങളിലും, തമിഴ്‌നാടുമായി അതിര്‍ത്തി പങ്ക് വെയ്ക്കുന്ന പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ ഡിഐജി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് കീഴില്‍ നടത്തിയ നിരീക്ഷണത്തിന് സമാനമായരീതിയുള്ള നിരീക്ഷണങ്ങളാണ് നടത്തുകയെന്ന് ഡിഐജി അറിയിച്ചു. ഇതിന്റെ ഭാഗമായി നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതിക്കും രൂപം നല്‍കി. 1. കൊവിഡ് […]

Read More

ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം; നിയന്ത്രണം കൂടുതല്‍ കടുപ്പിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിദിനം രൂക്ഷമാകുന്നത് തുടരുന്നതിനാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍‌ന്ന ഉന്നതതല യോഗം തീരുമാനിച്ചു. രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതല്‍ സെക്‌ടര്‍ ഓഫീസര്‍മാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് സാധാരണ കടകള്‍ ഒന്‍പത് മണി വരെയാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിപേര്‍ മാത്രം ജോലി ചെയ്‌താല്‍ മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വാക്‌സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈന്‍ […]

Read More

മലയാള സിനിമയെ വീണ്ടും പെട്ടിയിലടച്ച്‌ കൊവിഡ്‌, പ്രമുഖ ചിത്രങ്ങള്‍ ഷൂട്ടിംഗ് നിര്‍ത്തി, റിലീസ് നീളും

കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം മലയാള സിനിമ മേഖലയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുള്ള സൂപ്പര്‍താര ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതോടെ നിര്‍ത്തിവച്ചു. നടന്‍ ടൊവിനോ തോമസിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് ഒരാഴ്ച മുമ്ബ് നിര്‍ത്തി വച്ചിരുന്നു. നിലവില്‍ പുതുതായി നടക്കാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗും ഇതോടെ അനിശ്ചിതാവസ്ഥയിലാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ സെക്കന്റ് ഷെഡ്യൂള്‍ കര്‍ണാടകയിലും പൊള്ളാച്ചിയിലും ഈരാറ്റുപേട്ടയിലുമായി നടന്നു കൊണ്ടിരിക്കവെയാണ് ടൊവിനോയ്ക്കടക്കം കോവിഡ് […]

Read More

പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ കേരളം പരിശോധന കര്‍ശനമാക്കി

പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ കേരളം പരിശോധന കര്‍ശനമാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇ – പാസും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് പരിശോധന. അവശ്യ വസ്തുക്കളുമായെത്തുന്ന വാഹനങ്ങളും ചരക്ക് വാഹനങ്ങളും പരിശോധനയില്‍ നിന്ന് ഒ‍ഴിവാക്കി. അതിരാവിലെ മുതല്‍ വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ പോലീസ് പരിശോധന ആരംഭിച്ചു. കാറിലും ഇരുചക്രവാഹനങ്ങളിലുമുള്‍പ്പെടെ എത്തിയ യവരെയും കാല്‍നട യാത്രക്കാരെയും പരിശോധിച്ചു. ഉത്തരവിനെക്കുറിച്ചറിയാതെ ഇ –പാസില്ലാതെയെത്തിയവരെ ആദ്യ ദിനം ഇളവ് നല്‍കി കടത്തി വിട്ടു. ഇ – പാസും […]

Read More