സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം; തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യാന്‍ വാക്സിനില്ല
സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യാന്‍ വാക്സിനില്ല. കൊച്ചിയില്‍ ഇന്നത്തോടെ കോവീഷീല്‍ഡ് വാക്സിന്‍റെ സ്റ്റോക്ക് തീരും. ഇന്ന് കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വാക്സിന്‍ സംസ്ഥാനത്ത് എത്തിയില്ലെങ്കില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ വാക്സിനേഷന്‍ വേഗത്തിലാക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. എന്നാല്‍ നല്‍കാന്‍ വാക്സിനില്ല എന്നതാണ് സംസ്ഥാനം നേരിടുന്ന പ്രധാന പ്രതിസന്ധി. തിരുവനന്തപുരത്ത് വാക്സിനേഷന്‍ പൂര്‍ണമായും നിലച്ചു. അതിനാല്‍ ഇന്ന് വാക്സിനേഷന്‍ ഇല്ല എന്ന അറിയിപ്പും ജില്ലാ മെഡിക്കല്‍ […]