കൊവിഡ് വ്യാപനം അതിരൂക്ഷം; നാല് ട്രയിനുകള്‍ പൂര്‍ണമായും റദ്ദാക്കി
തിരുവനന്തപുരം: കൊവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണ റെയില്‍വേ നാല് ട്രയിനുകള്‍ റദ്ദാക്കി. ജനുവരി 22 മുതല്‍ 27 വരെയുള്ള ട്രയിന്‍ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്. നാഗര്‍കോവില്‍– കോട്ടയം എക്‌സ്‌പ്രസ് ( നം.16366), കൊല്ലം– തിരുവനന്തപുരം അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06425), കോട്ടയം– കൊല്ലം അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06431), തിരുവനന്തപുരം– നാഗര്‍കോവില്‍ അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06435) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്. അതേസമയം രാജ്യത്ത് കൊവിഡ്, ഒമിക്രോണ്‍ വ്യാപനം അതീവ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് […]