Blog Post

Karanavars > News >

കൊവിഡ് വ്യാപനം രൂക്ഷം, രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അവലോകന യോഗം ആരംഭിച്ചു. രാജ്യത്ത് ഇതുവരെയുള്ളതില്‍വച്ച്‌ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 2.73 ലക്ഷം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ […]

Read More

രാ​ജ്യ​ത്തെ 24 മ​ണി​ക്കൂ​റി​നി​ടെ 2.73 ല​ക്ഷ​ത്തി​ലേ​റ​പ്പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ പിടിവിട്ട് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേരാണ് കോവിഡ് പോസിറ്റീവായത് .തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. പുതുതായി 1,619 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു . രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയര്‍ന്നു. അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,29,53,821 ആയി. 19,29,329 പേര്‍ ഇപ്പോഴും […]

Read More

രാജ്യത്ത്​ രണ്ടുലക്ഷം കടന്ന്​ കോവിഡ്​ ബാധിതര്‍; സ്​ഥിതി അതീവ ഗുരുതരം, 1,185 മരണം

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷം. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. 1185 മരണവും സ്​ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,42,91,917 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,25,47,866 പേര്‍ രോഗമുക്തി നേടി. 15,69,743പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 1,74,308 പേര്‍ക്കാണ്​ കോവിഡ്​ മൂലം ഇതുവരെ രാജ്യത്ത്​ ജീവന്‍ നഷ്​ട​െപ്പട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത്​ 11,72,23,509പേരാണ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചത്​. എന്നാല്‍ പലയിടത്തും കോവിഡ്​ വാക്​സിന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ്​ വിവരം. മഹാരാഷ്​ട്ര, […]

Read More