കോവിഡ് മരണം: ധനസഹായത്തിനായി അപേക്ഷിക്കാം; വെബ്സൈറ്റ് സജ്ജമായി
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നല്‍കുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായി. റവന്യു വകുപ്പ് മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്. www. relief.kerala. gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ അപേക്ഷകര്‍ താഴെ പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ് (ICMR നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ്, Death Declaration Document). അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് […]