മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി; ഏത് എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം, ചാര്‍ജ് ഈടാക്കില്ല
ന്യൂഡല്‍ഹി: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ തല്‍കാലം ഉണ്ടാകില്ല. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നീരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ഇടപെടലുകളുണ്ടാകുമെന്നും അവര്‍ പറഞ്ഞു. മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മൂന്ന് മാസത്തേക്ക് ഉണ്ടാകില്ല. ഇൗ കാലയളവില്‍ ഏത് ബാങ്കിന്റെ എ.ടി.എം ഉപയോഗിച്ചാലും പ്രത്യേക ഫീ ഇൗടാക്കില്ല. മിനിമം ബാലന്‍സില്ലെങ്കിലും ബാങ്കുകള്‍ മൂന്ന് മാസം പിഴ ഇൗടാക്കില്ല. ആധാറുമായി പാന്‍ ലിങ്ക് ചെയ്യുന്നതിന് […]