കൊറോണ: 24 മണിക്കൂറിനിടെ രാജ്യത്ത് 42 പുതിയ കേസുകള്‍, നാലുമരണം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും നാലുപേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 649 ആയതായും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. കോവിഡ് രോഗികള്‍ക്കു മാത്രമായി ആശുപത്രികള്‍ സജ്ജമാക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് 17 സംസ്ഥാനങ്ങള്‍ അത്തരം ആശുപത്രികള്‍ തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. എന്നാല്‍ അത് വലിയതോതിലുള്ള വര്‍ധനവല്ല. ഇത് […]