നിയന്ത്രണം നീക്കിയെന്നത് തെറ്റ്; മാസ്‌ക് തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ഡല്‍ഹി: മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്. മാസ്‌ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം അറിയിച്ചു.പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും,ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും കേസ് എടുക്കേണ്ടെന്നും കേന്ദ്ര നിര്‍ദേശമുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങളോട് […]