കുവൈത്തിലേക്കും യാത്രാവിലക്ക്
പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഈമാസം 7 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കള്‍ക്കും, കുവൈത്തികളുടെ ഗാര്‍ഹിക ജോലിക്കാര്‍ക്കും മാത്രമാണ് ഇളവ്. രാജ്യത്ത് എത്തുന്ന സ്വദേശികള്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കും ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റയിനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അടക്കണം. റെസ്റ്റോറന്റുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, ഭക്ഷണവസ്തുക്കളുടെ ഡെലിവറി അനുവദിക്കും. റെസ്റ്റോറന്റുകള്‍ കഫെ എന്നിവിടങ്ങളില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഡെലിവറിയും ,ടേക്ക് എവേയും അനുവദിക്കും […]