മൂന്ന് ലക്ഷം കടന്ന് ഇന്നും കൊവിഡ് രോഗികള്‍, അതിതീവ്ര വ്യാപനത്തില്‍ മുങ്ങി ഇന്ത്യ: രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയേക്കുമെന്ന് ആശങ്ക
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. സ്ഥിതി ഈ ഗതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ രാജ്യ വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം രോഗികളുടെ എണ്ണം 314,835 ആയിരുന്നെങ്കില്‍ ഇന്നത് 332,730 ആണ്. കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ദ്ധനവില്‍ മൂന്ന് ലക്ഷം കടക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറുകയും ചെയ്‌തു എന്നത് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. […]