കോവിഡ്: 88 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 88 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. 53,256 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.83 ശതമാനമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1422 മരണമാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മരണനിരക്ക് കുറയാത്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 96.36 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 78,190 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. അതേസമയം, രാജ്യം വാക്സിനേഷന്റെ അടുത്ത ഘട്ടത്തിലേക്ക് തിങ്കളാഴ്ച […]