കേരളത്തില്‍ കൊവിഡ് 19 ഭീതി തുടരുന്നു; വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍. പത്തനംതിട്ടയില്‍ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. നിരീക്ഷണത്തിലുള്ള 33 പേരുടെ പരിശോധനാ ഫലങ്ങളില്‍ നിന്നും 10 പേരുടെ പരിശോധനാ ഫലങ്ങളാണ് എത്തിയത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. എറണാകുളം ജില്ലയില്‍ നിന്ന് അയച്ച സാമ്ബിളുകളില്‍ 54 എണ്ണം നെഗറ്റീവ്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. […]