Blog Post

Karanavars > News >

സംസ്ഥാനത്ത് കൊവിഡ് രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാത്തത് 36 ലക്ഷം ആളുകള്‍

കൊവിഡ് രണ്ടാം ഡോസ് വാക്സിന്‍ ആളുകള്‍ സ്വീകരിക്കുന്നില്ലെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ള 36 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടില്ല. ഒന്നാം ഡോസ് വാക്സിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാക്കിവരില്‍ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്സിന്‍ എടുക്കാതിരിക്കുന്നത്.രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാത്തതില്‍ അധികവും കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലയിലെ ആളുകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്.ജാഗ്രത പാലിക്കേണ്ട സമയത്താണ് വലിയ […]

Read More

ലോകാരോ​ഗ്യ സംഘടന പുറത്തുവിട്ട കൊവിഡ് മരണക്കണക്കുകള്‍ തെറ്റെന്ന് ഇന്ത്യ

ലോകാരോ​ഗ്യ സംഘടന പുറത്തുവിട്ട കൊവിഡ് മരണക്കണക്കുകള്‍ തെറ്റെന്ന് ഇന്ത്യ.മരണസംഖ്യ കണക്കാക്കുന്ന ലോകാരോ​ഗ്യ സംഘടനയുടെ രീതി അസ്വീകാര്യമാണെന്നും ഇന്ത്യ ആരോപണം ഉന്നയിക്കുന്നു. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേ‌ര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചുവെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ അവകാശവാദം. വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഇതുതള്ളിയാണ് ഒന്നരക്കോടിയുടെ മരണക്കണക്കുമായി ലോകാരോ​ഗ്യ സംഘടന രം​ഗത്തെത്തിയത്. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണ്ടെത്തല്‍. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും […]

Read More

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ള്‍​ക്കി​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം. രോ​ഗി​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ മാ​സ്ക് ധ​രി​ക്കാ​തി​രി​ക്കു​ന്ന​തി​ന് പി​ഴ​യൊ​ടു​ക്കേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ടും സ​മാ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

Read More

തമിഴ്‌നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി

ചെന്നൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി.പൊതുയിടത്തില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചിരുന്നു. കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അടുത്തിടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.

Read More

കോ​വി​ഡ്; കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്നും കോ​വി​ഡ് ക​ണ​ക്ക് ന​ല്‍​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.കോ​വി​ഡ് ക​ണ​ക്ക് എ​ല്ലാ ദി​വ​സ​വും നാ​ഷ​ണ​ല്‍ സ​ര്‍​വൈ​ല​ന്‍​സ് യൂ​ണി​റ്റി​ന് കൊ​ടു​ക്കു​ന്നു​ണ്ട്. എ​ല്ലാ ദി​വ​സ​വും മെ​യി​ല്‍ അ​യ​ക്കു​ന്നു​ണ്ട്. കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​റി​യാ​ന്‍ കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ഉ​ണ്ടാ​കും. രോ​ഗ​ബാ​ധ കൂ​ടി​യാ​ല്‍ ദി​വ​സ​വും ബു​ള്ള​റ്റി​ന്‍ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ദി​വ​സേ​ന​യു​ള്ള കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു നി​ര്‍​ത്തി​വ​ച്ച കേ​ര​ള സ​ര്‍​ക്കാ​രി​ന് കേ​ന്ദ്ര​ത്തി​ന്‍റെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മു​ണ്ടാ​യി​രു​ന്നു. ഏ​പ്രി​ല്‍ 13നു ​ശേ​ഷം ഞാ​യ​റാ​ഴ്ച […]

Read More

കോവിഡ്​ പോസിറ്റീവായവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​​ഫ്രം ഹോം; സ്​പെഷല്‍ ലീവില്‍ ഭേദഗതി

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ പോസിറ്റീവായ ജീവനക്കാരില്‍ വര്‍ക്ക്​ ഫ്രം ഹോം സൗകര്യമുള്ളവര്‍ക്ക്​ ഇനി കോവിഡ്​ സ്​പെഷല്‍ ലീവ്​ ഉണ്ടാകില്ല. അവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​ഫ്രം ഹോം അനുവദിക്കാമെന്ന്​ സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത്​ കോവിഡ് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കോവിഡ്​ പോസിറ്റീവ്​ ആയാല്‍ സ്​പെഷല്‍ ലീവ്​ അനുവദിച്ചിരുന്നു. ഈ ഉത്തരവിലാണ്​ ഇ​പ്പോള്‍ ഭേദഗതി വരുത്തിയത്​. അതേസമയം, വര്‍ക്ക്​ […]

Read More

അടുത്ത കോവിഡ് തരംഗം എട്ടുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം ആറ് മുതല്‍ എട്ട് മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് വിദഗ്ധര്‍. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരം​ഗത്തിന് കാരണമെന്നും ഐ.എം.എ കോവിഡ് ടാസ്ക് ഫോഴ്സ് കോ ചെയര്‍മാനായ ഡോ. രാജീവ് ജയദേവന്‍ എ.എന്‍.ഐയോട് വ്യക്തമാക്കി. നേരത്തെ പടര്‍ന്ന ഒമിക്രോണ്‍ ബിഎ.2 വകഭേദം കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ്. എന്നാല്‍ അടുത്ത വ്യാപനം ഉണ്ടാകുന്നത് മറ്റൊരു വകഭേദം മൂലമാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ‘വൈറസ് ഇവിടെ നമ്മുടെ ഇടയില്‍ തന്നെ ഉണ്ടാവും. ചില സമയത്ത് […]

Read More

സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; ഇന്നുമുതല്‍ വൈകുന്നേരം വരെ ക്ലാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നുമുതല്‍ സാധാരണ നിലയിലേക്ക്. ക്ലാസുകള്‍ വൈകുന്നരം വരെ ഉണ്ടായിരിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ 23 മാസങ്ങള്‍ക്ക് ശേഷമാണ് സാധാരണ നിലയിലേക്ക് എത്തുന്നത്. 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്നുമുതല്‍ സ്‌കൂളില്‍ എത്തുക. ഒന്ന്‌ മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ത്ഥികളുമാണുള്ളത്. ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും സ്‌കൂളുകളില്‍ […]

Read More

കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കും : മന്ത്രി സജി ചെറിയാന്‍

കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കാമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.കൊവിഡ് നിന്ത്രണങ്ങളോട് തീയറ്റര്‍ ഉടമകളും സിനിമാ പ്രവര്‍ത്തകരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കൊറോണ നിയന്ത്രണങ്ങള്‍ തീയറ്ററുകള്‍ക്ക് മാത്രം ബാധകമാക്കിയതിനെതിരായ ഫിയോക്കിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് ഫിയോക് ആരോപിക്കുന്നു. കൊറോണ നിയന്ത്രണങ്ങളുടെ പേരില്‍ തീയറ്ററുകള്‍ അടച്ചിടുന്നതുമൂലം 1000 കോടിയിലധികം രൂപ നഷ്ടം സഹിക്കേണ്ടി വന്നു. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും വഴി മുട്ടുന്ന അവസ്ഥയാണ്. കൊറോണ […]

Read More

കൊവിഡ്  വ്യാപനം  രൂക്ഷമാകുന്ന  സാഹചര്യത്തിൽ  കോളേജുകൾ  അടയ്ക്കണം,  പരീക്ഷകൾ  മാറ്റണം;  ആവശ്യവുമായി  എൻഎസ്എസ്

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന് കാരണം സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കോളേജുകൾ ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റാനോ കോളേജുകൾ അടയ്ക്കാനോ തയ്യാറാകുന്നില്ല. അതിനിടെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനും അനുമതി നൽകിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും എൻഎസ്എസ് അറിയിച്ചു. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൂട്ടമായി കൊവിഡ് ബാധിക്കുന്നതിനാൽ കോളേജുകൾ അടച്ചിടണമെന്നും കൊവിഡ് നിയന്ത്രണ വിധേയമാകുന്നതുവരെ പരീക്ഷകൾ മാറ്റി വയ്ക്കണം, കോളേജ് അടച്ചിടണം, ക്ലാസുകൾ ഓൺലൈനായി നടത്തണം എന്നീ ആവശ്യങ്ങളും […]

Read More