Blog Post

Karanavars > News >

കോവിഡ് വാക്‌സിന്റെ വില കുറച്ചു; കോവിഷീല്‍ഡിനും കോവാക്‌സിനും 225 രൂപ

ന്യൂഡല്‍ഹി: കോവിഡിനെതിരെ പ്രമുഖ ഔഷധനിര്‍മ്മാണ കമ്ബനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെയും ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്‌സിന്റെയും വില കുറച്ചു. കോവിഷീല്‍ഡ് വാക്‌സിന്റെ വില 600 രൂപയില്‍ നിന്ന് 225 രൂപയായാണ് കുറച്ചത്. 1200 രൂപയില്‍ നിന്ന് 225 രൂപയായാണ് കോവാക്‌സിന്റെ വില കുറച്ചത്. സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്‌സിന്റെ വിലയാണ് ഇരുകമ്ബനികളും കുറച്ചത് . അടുത്തിടെ, സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന സര്‍വീസ് ചാര്‍ജിന്റെ നിരക്ക് 150 രൂപയായി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെ 375 […]

Read More

കോവാക്സീന് അംഗീകാരം നല്‍കി ഓസ്ട്രേലിയ; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

ന്യൂഡല്‍ഹി: രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവാക്സീന് അംഗീകാരം നല്‍കി ഓസ്ട്രേലിയ.ഇന്ത്യന്‍ നിര്‍മിത കോവാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയയില്‍ ക്വാറന്റീന്‍ വേണ്ടിവരില്ല. ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സീനും ചൈനയുടെ സിനോഫാം നിര്‍മിച്ച വാക്സീനുമാണ് ഓസ്ട്രേലിയ അംഗീകാരം നല്‍കിയത്.കോവാക്സീന്‍ സ്വീകരിച്ച 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, സിനോഫാം വാക്സീന്‍ സ്വീകരിച്ച 18 മുതല്‍ 60 വയസ്സു വരെ പ്രായമുള്ളവര്‍ക്കുമാണ് ഓസ്ട്രേലിയ ഇളവു വരുത്തിയത്. ഇന്ത്യയിലെ കോവിഷീല്‍ഡിനും ചൈനയിലെ സിനോവാക് വാക്സീനുമായിരുന്നു നേരത്തെ അംഗീകാരമുണ്ടായിരുന്നത്.

Read More

ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വേണം; കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല. വാക്സിന് അംഗീകാരം നല്‍കുന്നതിന് മുമ്ബായി നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്ത തേടി. വാക്സിന്റെ അന്തിമ വിലയിരുത്തലിനായി സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം നവംബര്‍ മൂന്നിന് വീണ്ടും യോഗം ചേരും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനു വേണ്ടി കഴിഞ്ഞ ഏപ്രിലിലാണ് ഭാരത് ബയോടെക്ക് അപേക്ഷ നല്കിയത്. വാക്സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ […]

Read More

കൊവാക്‌സിനേക്കാള്‍ ആന്റിബോഡി കൂടുതല്‍ കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക്; കോവാറ്റ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിനേക്കാള്‍ കോവിഡിനെതിരായ ആന്റിബോഡി കൂടുതലുള്ളത് കോവിഷീല്‍ഡ് സ്വീകരിച്ചവരിലെന്ന് പഠനം തെളിയിക്കുന്നു. കൊറോണ വൈറസ് വാക്‌സിന്‍–ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. മുന്‍പ് കോവിഡ് ബാധിച്ചിട്ടില്ലാത്ത, വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്‌സിനുമായി താരതമ്യപ്പെടുത്തുമ്ബോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം പൂര്‍ണമായും അവലോകനം ചെയ്യാത്തതിനാല്‍ ക്ലിനിക്കല്‍ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിരുതെന്നും […]

Read More

കൊവാക്സിന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു

സംസ്ഥാനത്ത് കൊവാക്സിന്‍ വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ഒരുലക്ഷത്തി പതിനായിരം ഡോസ് വാക്സിനാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. കൂടാതെ നിലവില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്സിന്‍ സ്റ്റോറുകളിലേക്ക് തിരിച്ചെത്തിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്‍ വിവാദത്തിലായത്, പരീക്ഷണം പൂര്‍ത്തിയാകും മുമ്ബ് വിതരണം ആരഭിച്ചതിനെ തുടര്‍ന്നാണ്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാട് ഫലപ്രാപ്തി പൂര്‍ണമായും തെളിയിക്കപ്പെടാത്ത വാക്സിന്‍ വിതരണം ചെയ്യേണ്ടതില്ലെന്നായിരുന്നു. കേരളത്തില്‍ ഇതുവരെ നല്കിയത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ് വാക്സീനാണ്. കൊവാക്സിന്‍ സുരക്ഷിതമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റയും വാക്സിന്‍ […]

Read More