കെ.എം. ഷാജി എംഎല്‍എയുടെ ഭാര്യക്ക് കോഴിക്കോട് കോര്പറേഷന് നോട്ടീസ്
കോഴിക്കോട്: കെ.എം. ഷാജി എംഎല്‍എയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോര്പറേഷന് നോട്ടീസ്. അനധികൃത വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17-ന് ഹാജരായി വിശദീകരണം നല്‍കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോര്പറേഷന് ആശയ്ക്ക് നോട്ടീസയച്ചത്. കെ.എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീട് ആശയുടെ പേരിലുള്ള ഭൂമിയിലാണ്. ഇതിന്റെ നിര്‍മാണം അനധികൃതമാണെന്നു നേരത്തെ കോര്പറേഷന് കണ്ടെത്തിയിരുന്നു. ഇതിന്റെ ക്രമവത്കരണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുടെ ഭാഗമായിട്ടാണു നോട്ടീസയച്ചിരിക്കുന്നത്. അനധികൃത നിര്‍മാണമാണെങ്കിലും എംഎല്‍എയുടെ മാലൂര്‍കുന്നിലെ വീട് പൊളിക്കേണ്ടി വരില്ല. പകരം പിഴയൊടുക്കിയാല്‍ മതിയെന്ന് കോഴിക്കോട് […]