കൊറോണ വൈറസ് ; വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി
തിരുവനന്തപുരം : കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. മികച്ച ടൂറിസം സീസണാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകള്‍ ഈ വര്‍ഷമുതല്‍ പ്രതീക്ഷിച്ചിരുന്നത്. അപ്രതീക്ഷിതമായെത്തിയ കൊറോണ വൈറസിനെ ആരോഗ്യ വകുപ്പ് നേരിടുന്ന രീതി വിനോദ സഞ്ചാര മേഖലയിലുള്ളവരുടെ ആത്മവിശ്വാസം കൂട്ടി. എന്നാല്‍, സംസ്ഥാന ദുരന്തമായി വൈറസ് ബാധയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മേഖലക്ക് തിരിച്ചടിയായി . ഇതോടെ വിനോദ സഞ്ചാരികള്‍ ബുക്ക് ചെയ്ത യാത്രകള്‍ ഭൂരിഭാഗവും റദ്ദാക്കാന്‍ തുടങ്ങി . ഇന്ത്യക്കാരിലധികവും […]