കൊല്ലത്ത് കൊറോണ ലക്ഷണങ്ങളോടെ 2 വയസുകാരി ആശുപത്രിയില്‍
കൊല്ലം: കൊല്ലത്ത് കൊറോണ ലക്ഷണങ്ങളോടെ രണ്ടുവയസുകാരി ആശുപത്രിയില്‍. പാരിപ്പള്ളിയില്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് രണ്ടുവയസുകാരിയെ കൊറോണ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്. അതേസമയം സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് 12,740 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 24 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ 270 പേരാണ് നിരീക്ഷണത്തിലുള്ളത്.