Blog Post

Karanavars > News >

കൊറോണ ; ഹൈക്കോടതി ഏപ്രില്‍ എട്ടുവരെ അടച്ചു

കൊച്ചി: കൊറോണ പടരുന്ന സാഹചര്യത്തില്‍ വൈറസിന്റെ വ്യാപനം തടയാന്‍ ഹൈക്കോടതി അടയ്ക്കാന്‍ തീരുമാനം. ഏപ്രില്‍ എട്ടുവരെയാണ് ഹൈക്കോടതി അടച്ചത്. അതേസമയം ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും. ഏപ്രില്‍ ഒമ്ബതു മുതല്‍ ഹൈക്കോടതി വേനലവധിക്ക് പിരിയും. ഈ സാഹചര്യത്തില്‍ ഏകദേശം രണ്ട് മാസത്തോളം കേരള ഹൈക്കോടതി അടഞ്ഞ് കിടക്കും.അതിനിടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളും ഈ മാസം 31വരെ പൂട്ടിയിടും..ഈയാഴ്ച ഇനി വ്യാഴാഴ്ച മാത്രമേ സിറ്റിംഗ് ഉണ്ടാകൂ തിങ്കളാഴ്ച രാവിലെ അഡ്വക്കേറ്റ് ജനറലും അഡ്വക്കേറ്റ്‌സ് […]

Read More

കോവിഡ് 19 ബാധിത ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദ്ദേശം; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: കോവിഡ് 19 ബാധിത ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്യും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെങ്കിലും കാസര്‍കോട്​ ഒഴികെയുള്ള ജില്ലകളില്‍ കടുത്ത നടപടി ആവശ്യമില്ലെന്നാണ്​ സര്‍ക്കാര്‍ വിലയിരുത്തല്‍. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച എല്ലാ ജില്ലകളും അടച്ചിടണമെന്ന്​ കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്​ച നിര്‍ദ്ദേശം നല്‍കിയിരുന്നു. കാസര്‍കോട്​ ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാലും അവശ്യസാധനങ്ങള്‍ക്കും സര്‍വീസുകള്‍ക്കും […]

Read More

എന്താണ് ലോക്ക് ഡൗണ്‍; എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം; അവശ്യ സര്‍വ്വീസുകള്‍ ഏവ

കോഴിക്കോട് : ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗണ്‍. എവിടെയാണ് നിങ്ങള്‍ അവിടെ തുടരണമെന്നാണ് പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍ കൊണ്ടുദ്ദേശിക്കുന്നത്. നിങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നോ പ്രദേശത്ത് നിന്നോ മാറാന്‍ നിങ്ങള്‍ക്ക് അനുമതിയുണ്ടാവില്ല. കോവിഡ് രോഗ വ്യാപനത്തിനെതിരേയുള്ള മുന്‍കരുതലെന്നോണമാണ് രാജ്യത്തെ 80 നഗരങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോകുന്നത്. ഏറ്റവും അധികം ചലിക്കുന്ന നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളെല്ലാം പൂര്‍ണ്ണമായും ബന്തവസ്സിലാണ്. അവശ്യസാധന സര്‍വ്വീസുകളെ പൊതുവെ ലോക്കഡൗണ്‍ […]

Read More

ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം 271 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 271 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇതില്‍ 39 പേര്‍ വിദേശികളാണ്. നിലവില്‍ 22 സംസ്ഥാനങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്, 63 പേര്‍. കേരളത്തില്‍ 40 പേര്‍ക്കും ഡല്‍ഹിയില്‍ 26 പേര്‍ക്കും യുപിയില്‍ 24 പേര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം അമ്ബതിലേറേ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തുടനീളം ചികിത്സയിലുണ്ടായിരുന്ന 23 പേര്‍ […]

Read More

കോവിഡ് 19: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് നിയന്ത്രണം, ശനിയാഴ്ചകളില്‍ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ വ്യാപനം അനിയന്ത്രിതമാംവിധം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഒരു ദിവസം ഇടവിട്ട് ജോലിക്ക് ഹാജരായാല്‍ മതിയാകും, ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. നാളെ മുതല്‍ മാര്‍ച്ച്‌ 31 വരെയുള്ള ശനിയാഴ്ചകളില്‍ അവധിയും പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ നിയന്ത്രണം […]

Read More

കൊറോണയ്ക്കിടെ സെല്‍ഫിയെടുക്കാന്‍ ആരാധിക; ‘നോ’ പറഞ്ഞ് വിരാട് കോലി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകമൊന്നാകെ ജാഗ്രത പുലര്‍ത്തുന്ന സമയമാണിത്. ഇതിനിടയില്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരു ആരാധിക ശ്രമിച്ചു. എന്നാല്‍ ഇവരെ അവഗണിച്ച്‌ കോലി നടന്നുനീങ്ങി. ഇതിന്റെ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനായി കോലി ലക്‌നൗവിലേക്ക് യാത്ര ചെയ്യുമ്ബോഴുള്ളതാണ് ഈ വീഡിയോ എന്നാണ് സൂചന. കൊറോണ ഭീതിയെ തുടര്‍ന്ന് ഈ പരമ്ബര പിന്നീട് റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം വീട്ടില്‍ കഴിയുകയാണ്. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ […]

Read More

കൊറോണ: രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി; ലോകത്താകമാനം 10000 പിന്നിട്ടു

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനില്‍ ഇറ്റാലിയന്‍ പൗരനായ 69-കാരന്‍ മരിച്ചതാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയ്പൂരിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്‍ഡ്രി കാര്‍ളിയാണ് മരിച്ചത്. ഇയാള്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. അതേ സമയം ഇയാല്‍ രോഗമുക്തി നേടിയിരുന്നെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നു. ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുപിയില്‍ രോഗ ബാധിതരുടെ എണ്ണം […]

Read More

യാത്രാവിലക്ക്, വീട്ടുതടങ്കല്‍: കൊറോണയെ മെരുക്കി വുഹാന്‍, ചൈന പ്രതിരോധിച്ചത് ഇങ്ങനെ

വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 രോഗം ചൈനയില്‍ ഇപ്പോള്‍ ഏകദേശം കെട്ടടങ്ങിയിരിക്കുകയാണ്. ഇറ്റലിയും ഇറാനും സ്‌പെയിനും അടക്കം ലോകത്തിന്റെ മറ്റു മേഖലകളില്‍ അത് വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു ദിവസം ശരാശരി ലോകത്ത് ഈ രോഗത്താല്‍ 500 പേര്‍ വീതം മരിക്കുന്നു. കൊറോണ വൈറസിനെ നേരിടാന്‍ ചൈന നടത്തിയ കഠിനപ്രയത്‌നങ്ങളാണ് ഇപ്പോള്‍ രോഗത്തെ നിയന്ത്രണവിധേയമാക്കാനും അവിടെ വ്യാപനം പിടിച്ചുനിര്‍ത്താനും സഹായിച്ചത്. എന്തൊക്കെയായിരുന്നു ചൈനയുടെ രോഗപ്രതിരോധ മാര്‍ഗങ്ങള്‍? അതില്‍ അവര്‍ എത്രത്തോളം വിജയിച്ചു? വീഴ്ചകള്‍ എന്തൊക്കെയായിരുന്നു?- നമ്മുടെ രാജ്യത്തും വൈറസ് […]

Read More

അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച്‌ അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ താത്ക്കാലികമായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളം ഒന്നടങ്കം കോവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഈയൊരവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം മന്ത്രി തന്റെ ഫേസ്ബുക് […]

Read More

വിദേശത്ത് നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തുക 1000 ലേറെ പേര്‍, പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും

തിരുവനന്തപുരം: വിദേശത്ത് നിന്ന് എത്തുന്നവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ തീരുമാനം. ഏകദേശം ആയിരത്തിലേറെ യാത്രക്കാരാണ് ബുധനാഴ്ച വൈകീട്ട് നാലുമണി മുതല്‍ ഒമ്ബതുമണി വരെയുള്ള സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്. ഇവരെ പ്രത്യേക ബസുകളില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ആലോചന. ഇതിനായി 50 ബസുകള്‍ വിട്ടുനല്‍കാന്‍ കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നത്. തിരുവനന്തപുരത്തിന് പുറമേ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലും സമാന സംവിധാനം […]

Read More