Blog Post

Karanavars > News >

‘ഇന്ത്യയിൽ ഓരോ കോവിഡ് കേസിനൊപ്പവും തിരിച്ചറിയാത്ത 90 രോഗികൾ’…

ന്യൂഡൽഹി ∙ രാജ്യത്തു കണ്ടുപിടിക്കപ്പെട്ട ഓരോ കോവിഡ് കേസുകൾക്കിടയിലും തിരിച്ചറിയപ്പെടാതെ പോയത് 90 രോഗികളെന്ന് പഠനം. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഡിഎസ്ടി) നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണു കണ്ടെത്തൽ. രാജ്യത്ത് ഫെബ്രുവരി 2021നകം കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് പ്രവചനം നടത്തിയതും ഇവരാണ്. ഗണിതശാസ്ത്ര മാതൃകയിലൂടെയാണു പഠനം നടത്തിയത്. എന്നാൽ രാജ്യത്തെ ജനസംഖ്യയുമായി ചേർത്ത് ഇതു പരിശോധിച്ചിട്ടില്ല. ഇന്ത്യയിലെ 60 ശതമാനം ആളുകളെയും കോവിഡ് ബാധിച്ചുവെന്നും അവരിൽ ആന്റിബോഡി രൂപപ്പെട്ടുവെന്നും ഈ മാതൃക വ്യക്തമാക്കുന്നതായി ഐഐടി കാന്‍പുരിലെ പ്രഫ. […]

Read More

ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായി; ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌

ന്യൂഡല്‍ഹി: ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ പൂനൈ സെഹം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈസന്‍സിങ് നടപടികളിലേക്ക് കടക്കും. ജനുവരിയോടെ ഇന്ത്യയില്‍ നൂറ് മില്യണ്‍ കൊവിഷീല്‍ഡ് (കൊവിഡ് വാക്സിന്‍) ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല അറിയിച്ചു. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്കയും ചേര്‍ന്ന് തയ്യാറാക്കുന്നതാണ് കൊവീഷീല്‍ഡ് വാക്സിന്‍ . അതേസമയം മുന്‍ഗണനാടിസ്ഥാനത്തില്‍ ആര്‍ക്കെല്ലാം വാക്സിന്‍ ആദ്യം ലഭ്യമാക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ആരോഗ്യ […]

Read More

കോവിഡ് നെഗറ്റീവായെന്ന് കരുതി സുരക്ഷിതരായെന്ന് കരുതേണ്ട; കാരണം?

കോവിഡ് രോഗിയോട് സമ്പര്‍ക്കം പുലര്‍ത്തുന്ന പക്ഷമോ, രോഗലക്ഷണങ്ങളുള്ള പക്ഷമോ പരിശോധനയ്ക്ക് വിധേയരാവുക. സ്വയം സംരക്ഷിക്കാനും ചുറ്റുമുള്ളവരെ സുരക്ഷിതരാക്കാനും ഒരാള്‍ക്ക് ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇത്. എന്നാല്‍, കോവിഡ് പരിശോധനയില്‍ നെഗറ്റീവായെന്ന് കരുതി ഇനി എല്ലാം സുരക്ഷിതം എന്ന മിഥ്യാബോധം പുലര്‍ത്തുന്നത് അപകടകരമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ടി–പിസിആര്‍, ആന്റിജന്‍ എന്നിങ്ങനെ നിരവധി പരിശോധനകള്‍ നമ്മുടെ നാട്ടില്‍ കോവിഡ് പരിശോധനയ്ക്കുണ്ട്. ചെലവ് കുറവാണെന്നതിനാലും എളുപ്പം ഫലം അറിയാമെന്നതിനാലും കൂടുതല്‍ പേര്‍ക്കും ചെയ്യുന്നത് ഒരു പക്ഷേ ആന്റിജന്‍ […]

Read More

ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ടത്തോടെ കോവിഡ്

ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ആശങ്കയില്‍. കോണ്‍ഗ്രസ് അഖിലേന്ത്യാ aസെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡി.സി.സി. അധ്യക്ഷന്‍ എം. ലിജു, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍ ക്വാറന്റീനിലാണ്. ലിജുവിനും വിഷ്ണുനാഥിനുമാണ് ആദ്യം കോവിഡ് പിടിപെട്ടത്. പിന്നാലെയാണ് മറ്റുനേതാക്കളുടെ പരിശോധനാഫലമെത്തിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പുതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള കെ.പി.സി.സി. ഉപസമിതിയില്‍ പി.സി. വിഷ്ണുനാഥ്, സി.ആര്‍. ജയപ്രകാശ്, എം. […]

Read More

ഡല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ്; സ്ഥിതി രൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചതായും ഭൂരിഭാഗം വീടുകളിലും വൈറസ് ബാധ എത്തിയതായും സീറോ സര്‍വേ ഫലം. ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബര്‍ 15 മുതല്‍ 21 വരെയാണ് നാലാമത് സീറോ സര്‍വേ നടത്തിയത്. ടെസ്റ്റിന് വിധേയമാക്കിയവരില്‍ 25 ശതമാനം പേരിലും കോവിഡ് ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തി. മധ്യ ജില്ലകളിലാണ് രോഗബാധ രൂക്ഷം. ഇതേതുടര്‍ന്ന്, സ്ഥിതി ഗുരുതരമായിട്ടും എന്തുകൊണ്ടാണ് നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യുന്നതെന്ന് കോടതി സര്‍ക്കാറിനോട് ചോദഗിച്ചു. അതേസമയം, കോവിഡ് […]

Read More

ഞാൻ എന്തു പ്രധാനമന്ത്രിയാണെന്ന് ചിന്തിക്കുന്നുണ്ടാകാം: ക്ഷമ ചോദിച്ച് മോദി

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിനെ തുടർന്നു ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. കൊറോണ വൈറസിനെതിരായ പോരാട്ടം ഒരു ജീവൻ-മരണ പോരാട്ടമാണ്. അതിനായി കടുത്ത തീരുമാനങ്ങൾ ആവശ്യമാണ്. തുടക്കത്തിൽ തന്നെ ഈ രോഗത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യ മുഴുവനും ഇപ്പോൾ അതു ചെയ്യുന്നതായി മോദി പറഞ്ഞു…. ‘ലോക്ഡൗൺ ലംഘിക്കുന്നവർ സ്വന്തം ജീവൻവച്ചാണ് പന്താടുന്നത്. ഞാൻ എന്തു പ്രധാനമന്ത്രിയാണെന്ന് ആളുകൾ ചിന്തിക്കുന്നുണ്ടാകാം. […]

Read More

ബാങ്കുകള്‍ താമസിയാതെ മിക്കവാറും ശാഖകള്‍ അടച്ചിട്ടേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവനക്കാരെ കോവിഡ് ബാധയില്‍നിന്ന് രക്ഷിക്കാന്‍ ബാങ്കുകള്‍ ശാഖകളേറെയും അടച്ചിട്ടേക്കും. പ്രധാന നഗരങ്ങളില്‍ അഞ്ചുകിലോമീറ്ററിനുള്ളില്‍ ഒരു ശാഖമാത്രം തുറന്നാല്‍മതിയാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഗ്രാമങ്ങിളാകട്ടെ ഭൂരിഭാഗംപേരും പണമിടപാടുകള്‍ക്ക് ആശ്രയിക്കുന്നത് ബാങ്ക് ശാഖകളെയാണ്. ഇവിടങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ മതിയോയെന്നാണ് ആലോചിക്കുന്നത്. കേഷമ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് ബാങ്കുകള്‍ വഴിയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച 1.70 ലക്ഷംകോടി രൂപയുടെ സാമ്ബത്തിക പാക്കേജില്‍, സാധാരണക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ബാങ്കുവഴി […]

Read More

കൊറോണ: 24 മണിക്കൂറിനിടെ രാജ്യത്ത് 42 പുതിയ കേസുകള്‍, നാലുമരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും നാലുപേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 649 ആയതായും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. കോവിഡ് രോഗികള്‍ക്കു മാത്രമായി ആശുപത്രികള്‍ സജ്ജമാക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച്‌ 17 സംസ്ഥാനങ്ങള്‍ അത്തരം ആശുപത്രികള്‍ തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. എന്നാല്‍ അത് വലിയതോതിലുള്ള വര്‍ധനവല്ല. ഇത് […]

Read More

കൊവിഡ് 19: മരണസംഖ്യ 22,000 കടന്നു; രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക്

ന്യുഡല്‍ഹി: കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 22,025 ആയി. വൈറസ് ബാധിതരുടെ എണ്ണം 4,86,863 ആയി. 117,563 പേര്‍ക്ക് രോഗം ഭേദമായി. 347,275 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 14,965 പേരുടെ (4ശതമാനം) നില ഗുരുതരമാണ്. നിലവില്‍ ലഭ്യമായ കണക്ക് പ്രകാരം 747 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഇറ്റലി, ഫ്രാന്‍സ്, യു.കെ, നെതര്‍ലാന്‍ഡ്‌സ് എന്നിങ്ങനെ കൊവിഡ് ബാധിതര്‍ ഏറെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല. സ്‌പെയിനിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ മരണം. […]

Read More

സപ്ലൈകോ നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കും- സിഎംഡി

കൊച്ചി: കൊച്ചിയില്‍ മാര്‍ച്ച്‌ 27 മുതല്‍ ഓണ്‍ലൈന്‍ വഴി അവശ്യ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കുമെന്ന് സി.എം.ഡി. പി.എം. അലി അസ്ഗര്‍ പാഷ അറിയിച്ചു. ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യദാതാവായ സൊമോറ്റോയുമായിട്ടാണ് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയില്‍ സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ ചുറ്റളവിലാണ് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുക. തുടര്‍ന്ന് സംസ്ഥാനത്ത് 17 ഇടങ്ങളില്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വ്യാപിപ്പിക്കുമെന്ന് അലി അസ്ഗര്‍ പാഷ […]

Read More