Blog Post

Karanavars > News >

കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ഡല്‍ഹിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വീക്കെന്‍ഡ് കര്‍ഫ്യൂ

ന്യൂഡല്‍ഹി: കോവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ‘വീക്കെന്‍ഡ് കര്‍ഫ്യൂ‘ പ്രഖ്യാപിച്ചു. ആവശ്യസേവനങ്ങള്‍ മാത്രം അനുവദിക്കും. ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വിമാനത്താവളങ്ങളില്‍ നിന്നുള്‍പ്പെടെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കര്‍ഫ്യൂ പാസ് ഉപയോഗിച്ച്‌ യാത്ര ചെയ്യാം.മുന്‍കൂര്‍ നിശ്ചയിച്ച വിവാഹ പരിപാടികള്‍ക്കും കര്‍ഫ്യൂ പാസ്. മാളുകള്‍, ജിംനേഷ്യങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, സ്പാകള്‍ തുടങ്ങിയവ അടച്ചിടണം. ഓരോ മേഖലയിലും ഒരു ആഴ്ചച്ചന്ത മാത്രം തുറക്കാം. സിനിമാശാലകളില്‍ 30% കാഴ്ചക്കാര്‍ […]

Read More

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; മാളുകളില്‍ പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊതുപരിപാടികളില്‍ അമ്ബത് മുതല്‍ നൂറു പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ. മാളുകളില്‍ പ്രവേശനത്തിന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കും മാളുകളില്‍ പ്രവേശിക്കാം. രണ്ടരലക്ഷം പേര്‍ക്ക് നാളെയും മറ്റന്നാളുമായി കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തുക, ഏറ്റവും കൂടുതല്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് […]

Read More

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 […]

Read More

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്‍ഡ്.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്‍ഡ്. കൊവിഡ് 19 കേസുകളില്‍ പെട്ടന്നുണ്ടായ വര്‍ധന കണക്കിലെടുത്താണ് തീരുമാനം. ഏപ്രില്‍ 11 മുതല്‍

Read More

കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നല്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ്ന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. കൊറോണയുടെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നല്ലെന്നും മൃഗങ്ങളില്‍ നിന്നാകാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. വവ്വാലുകളില്‍ നിന്നും മ‌റ്റേതോ മൃഗം വഴിയാണ് മനുഷ്യനില്‍ രോഗമെത്തിയതെന്ന അനുമാനമാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന മുന്നോട്ടു വെച്ചിരിക്കുന്നത്. ലാബില്‍ നിന്നും അബദ്ധത്തില്‍ വൈറസ് പുറത്തുവരാനുള‌ള സാദ്ധ്യത വളരെ വിരളമാണെന്നാണ് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയും ചൈനയും സംയുക്തമായാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ലോകരാജ്യങ്ങള്‍ […]

Read More

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 40,000ത്തിലേക്ക്​; കോവിഡ്​ രണ്ടാം വരവിന്‍റെ ചൂടറിഞ്ഞ്​ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യ​ത്ത് പ്രതിദിന​ കോവിഡ്​ രോഗികളുടെ എണ്ണം 40,000ത്തോട്​ അടുക്കുന്നു. 39,726 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ചത്​. 20,654 പേര്‍ രോഗമുക്​തരായി. 154 പേര്‍ രോഗം ബാധിച്ച്‌​ മരിച്ചു. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യു​േമ്ബാള്‍ 11 ശതമാനമാണ്​ കോവിഡ്​ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന. 1,15,14,331 പേര്‍ക്ക്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. 1,10,83,679 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 2,71,282 പേരാണ്​ നിലവില്‍ ചികില്‍സയിലുള്ളത്​. 1,59,370 പേര്‍ ഇതുവരെ രോഗം ബാധിച്ച്‌​ മരിക്കുകയും ചെയ്​തിട്ടുണ്ട്​. അതേസമയം, 3,93,39,817 പേര്‍ക്ക്​ […]

Read More

മാസ്ക് ധരിക്കാത്തവരില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് പിഴയായി പിരിച്ചെടുത്തത് 45 ലക്ഷം രൂപ

മുംബൈ: മാസ്ക് ധരിക്കാത്തവരില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് പിഴയായി മുംബൈ പൊലീസ് പിരിച്ചെടുത്തത് 45 ലക്ഷം രൂപ. 22976 പേരില്‍ നിന്നാണ് 45 ലക്ഷം രൂപ പിരിച്ചെടുത്തത്. പൊതുവിടങ്ങളില്‍ മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കിയത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മുംബൈ കോര്‍പറേഷനില്‍ നിന്ന് മാത്രം ഈ വാരാന്ത്യത്തില്‍ 60 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി. പിഴ അടക്കാന്‍ പറ്റാത്തവര്‍ക്ക് റോഡുകള്‍ വൃത്തിയാക്കല്‍ തുടങ്ങി സാമൂഹ്യസേവനം നടത്താനുള്ള സംവിധാനവും […]

Read More

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി നാല് സംസ്ഥാനങ്ങള്‍

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നാല് സംസ്ഥാനങ്ങള്‍. കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പൂര്‍,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം വന്നാല്‍മതി എന്നാണ് ഈ സംസ്ഥാനങ്ങള്‍ അറിയിച്ചിരിക്കുന്നത്. കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും വരുന്നവരുടെ കൈവശം ആര്‍ ടി പി സി ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്ന് മഹാരാഷ്ട്ര അറിയിച്ചിട്ടുണ്ട്. ആര്‍ ടി പി സി ആര്‍ പരിശോധനാഫലം നെഗറ്റീവായവര്‍ക്ക് മാത്രമായിരിക്കും […]

Read More

രാജ്യത്ത് കോവിഡിന്റെ സൗത്ത് ആഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍, യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്ത്‌ കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ യാത്രക്കാര്‍ക്കായി പുത്തന്‍ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തി കേന്ദ്ര സര്‍ക്കാര്‍. പുതുതായി കണ്ടെത്തിയ ഈ രണ്ടു വകഭേദങ്ങള്‍ക്കും പകര്‍ച്ച വ്യാപന സാധ്യത വളരെക്കൂടുതലാണ്. പുതിയ നിര്‍ദേശം ബാധകമാവുന്നത് യു.കെ. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ ഒഴികെയുള്ള യാത്രക്കാര്‍ക്കാണ്. അതേസമയം, യു.കെ. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറിക്കയറിയോ എത്തുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി […]

Read More

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന […]

Read More