Blog Post

Karanavars > News >

കൊറോണ എന്ന വില്ലന്‍ യുവതിക്ക് രക്ഷകനായി; വൈറസ് രക്ഷിച്ചത് യുവതിയുടെ മാനം

ബീജിങ്: കൊറോണ വൈറസ് ബാധ ഇതുവരെ 600നു മേലെ ജീവനുകളാണ് അപഹരിച്ചത്. ഇപ്പോഴും നിരവധി ആളുകള്‍ വൈറസ് ബാധയോട് പൊരുതുകയാണ്. എന്നാല്‍ ഇപ്പോള്‍ കൊറോണ കാരണം ഒരു യുവതി ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്. 25 വയസുള്ള ജിങ്ഷാന്‍ സ്വദേശിനിയായ ഷവോ എന്ന യുവതിയെയാണ് അക്രമിയില്‍ നിന്നും കൊറോണ ഭീതി രക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയോട് താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളുവെന്നും ക്ഷീണിതയായ തന്നെ ഉപദ്രവിക്കരുതെന്നും അപേക്ഷിക്കുകയായിരുന്നു. വുഹാന്‍ എന്ന് […]

Read More

കൊറോണ ഭീതി :21 മലയാളി വിദ്യാര്‍ത്ഥികള്‍ ചൈനീസ് വിമാനത്താവളത്തില്‍ കുടുങ്ങി ; വിമാനത്തില്‍ കയറ്റാനാകില്ലെന്ന് ജീവനക്കാര്‍

ബീജിങ്ങ് : ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിക്കാന്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ചൈനയിലെ കുനിംഗ് വിമാനത്താവളത്തിലാണ് 21 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. സിംഗപ്പൂര്‍ വഴി ഇന്ത്യയില്‍ എത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ വിമാനത്തില്‍ കയറാന്‍ ഇവര്‍ക്ക് സാധിച്ചില്ല. വിമാന ടിക്കറ്റ് എടുത്തിരുന്നെങ്കിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ വിമാനജീവനക്കാര്‍ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. സിംഗപ്പൂരില്‍ വിദേശികള്‍ക്ക് വിലക്കുള്ള സാഹചര്യത്തിലാണ് ഇവര്‍ വിമാനത്തില്‍ കയറുന്നത് തടഞ്ഞത്. സിംഗപ്പൂര്‍ പൗരന്മാരെ അല്ലാതെ ആരെയും കയറ്റരുതെന്നാണ് സിംഗപ്പൂര്‍ […]

Read More

കൊറോണയെ നിയന്ത്രിക്കാനാവാതെ ചൈന ; കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം മരിച്ചത് 73 പേര്‍

ബെയ്ജിങ്: കൊറോണയെ നിയന്ത്രിക്കാനാവാതെ ചൈന. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 73 പേരാണ് മരിച്ചത്. ഇതോടെ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. […]

Read More

കൊറോണ വൈറസ് ; വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി

തിരുവനന്തപുരം : കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. മികച്ച ടൂറിസം സീസണാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകള്‍ ഈ വര്‍ഷമുതല്‍ പ്രതീക്ഷിച്ചിരുന്നത്. അപ്രതീക്ഷിതമായെത്തിയ കൊറോണ വൈറസിനെ ആരോഗ്യ വകുപ്പ് നേരിടുന്ന രീതി വിനോദ സഞ്ചാര മേഖലയിലുള്ളവരുടെ ആത്മവിശ്വാസം കൂട്ടി. എന്നാല്‍, സംസ്ഥാന ദുരന്തമായി വൈറസ് ബാധയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മേഖലക്ക് തിരിച്ചടിയായി . ഇതോടെ വിനോദ സഞ്ചാരികള്‍ ബുക്ക് ചെയ്ത യാത്രകള്‍ ഭൂരിഭാഗവും റദ്ദാക്കാന്‍ തുടങ്ങി . ഇന്ത്യക്കാരിലധികവും […]

Read More

കൊറോണ വൈറസ്; സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിച്ച്‌ 1999 പേര്‍ നിരീക്ഷണത്തില്‍. ചൈനയില്‍ നിന്നെത്തിയവരില്‍ 1924 പേര്‍ വീടുകളിലും 75 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്ത് നിന്നും ആകെ 104 സാമ്ബിളുകളും 2 പുനഃപരിശോധന സാമ്ബിളുകളും പൂനൈയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .ഇന്നലെ […]

Read More

കൊറോണ ലക്ഷണങ്ങളുമായി കൊല്ലത്ത് രണ്ട് പേര്‍ നിരീക്ഷണത്തില്‍

കൊല്ലം: കൊല്ലം പാരിപ്പള്ളി ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ നിരീക്ഷണത്തില്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ ഓഫീസറെയും ചുമതലപ്പെടുത്തി. ചൈനയില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി പോയി നാട്ടിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ സ്വയം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി യുവാവിനെയും ഇയാള്‍ക്കൊപ്പം ആശുപത്രിയിലെത്തിയ സുഹൃത്തിനെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ചൈനയില്‍ നിന്നും മടങ്ങിയെത്തിയ യുവാവ് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. പാരിപ്പള്ളി ഗവ: […]

Read More

വുഹാനിലെ തെരുവില്‍ മരിച്ചു വീണ്‌ മനുഷ്യന്‍; തിരിഞ്ഞു നോക്കാതെ ആളുകള്‍

വുഹാന്‍: ആളൊഴിഞ്ഞ നിരത്തില്‍ ഒരു അഞ്ജാത മൃതദേഹം. മുഖത്ത് മാസ്‌ക്‌. മരിച്ചു വീണുകിടക്കുമ്ബോഴും കയ്യിലെ ക്യാരി ബാഗില്‍ നിന്ന് അയാള്‍ പിടിവിട്ടിരുന്നില്ല. ഒരാള്‍ പോലും നിലത്തു കിടക്കുന്ന ആ മൃതദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ല. ഒടുവില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. കൊറോണ വൈറസ് ഭീകര താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണിത്. കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് ഇയാള്‍ മരിച്ചുവീണത്. ഏകദേശം അറുപത് വയസ് […]

Read More

കൊറോണ ഭീഷണി: ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് വുഹാനിലേക്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനീസ് നഗരങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും. 325 ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിച്ച വുഹാനില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബോയിംഗ് 747 വിമാനം ഇന്നുച്ചയ്ക്ക് 12 മണിക്ക് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 16 ജീ​വ​ന​ക്കാ​രു൦ ഡോക്ടര്‍മാരും അടങ്ങിയ സംഘമാണ് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പുറപ്പെടുന്നത്. അതേസമയം വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും. മാസ്‌കുകള്‍, ഗ്ലൗസുകള്‍, മരുന്ന് എന്നിവ കരുതും. ഓരോ […]

Read More

കൊറോണ കാരണം പണികിട്ടിയത് ഞണ്ടിന്,​ കിലോയ്ക്ക് 1250 രൂപയുണ്ടായിരുന്ന ഞണ്ടിന്റെ ഇപ്പോഴത്തെ വില കേട്ടാല്‍ ഞെട്ടരുത്

ആലപ്പുഴ: കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ചൈന മത്സ്യ ഇറക്കുമതി നിറുത്തിയത് കേരളത്തില്‍ നിന്നുള്ള മത്സ്യക്കയറ്റുമതിയെ വലിയതോതില്‍ ബാധിച്ചു. ഞണ്ട്, കൊഴുവ, വേളൂരി, അയല തുടങ്ങിയ മത്സ്യങ്ങളാണ് ചൈനയിലേക്ക് അയച്ചിരുന്നത്. കയറ്റുമതി കുറഞ്ഞതോടെ നാട്ടില്‍ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 1250 രൂപയോളം വിലയുണ്ടായിരുന്ന ഞണ്ടിന് ഇപ്പോള്‍ 200-250 രൂപ മാത്രമായി. ദുബായ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ ചൈനയിലേക്കാണ് അയച്ചിരുന്നത്. വെള്ള, ചുവപ്പ് ഇനത്തില്‍പ്പെട്ട ഞണ്ടാണ് കായലില്‍ നിന്ന് ഏറെ കിട്ടുന്നത്. ചൈനയില്‍ […]

Read More

കൊറോണ വൈറസ്: 106 മരണം, 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു ; അതീവ ജാഗ്രതയില്‍ മുംബൈ നഗരവും; രണ്ടു പേര്‍ നിരീക്ഷണത്തില്‍ , ആശങ്കയോടെ ലോകം

മുംബൈ: ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് മരണങ്ങള്‍ ഉയരുന്നു. ചൈനയില്‍ ഇതുവരെ 106 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ 1291 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4000 ത്തില്‍ അധികമായി. ചൈനയില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് മറ്റു രാജ്യങ്ങള്‍. ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കാനായി പ്രത്യേക വിമാനം സജ്ജമാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം […]

Read More