ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് 6,000 ഇന്ത്യക്കാര്‍; മലയാളികളും ദുരിതക്കയത്തില്‍
ന്യൂഡല്‍ഹി: കൊറോണ പടര്‍ന്നുപിടിക്കുന്ന ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് 6,000 ഇന്ത്യക്കാര്‍. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 1,000 പേര് മത്സ്യത്തൊഴിലാളികളാണ്. ഇവരില്‍ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നതായും മന്ത്രി അറിയിച്ചു. ഇറാനിലെ വിവിധ പ്രവിശ്യകളിലായാണ് 6,000 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നത്. ലഡാക്ക്, ജമ്മു കാഷ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള 1,100 തീര്‍ഥാടകര്‍, ജമ്മു കാഷ്മീരില്‍ നിന്നുള്ള 300 വിദ്യാര്‍ഥികള്‍, കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള 1,000 മത്സ്യത്തൊഴിലാളികള്‍, മുന്‍പുതന്നെ ഇറാനില്‍ കഴിയുന്നവര്‍, മതപഠന വിദ്യാര്‍ഥികള്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ […]