Blog Post

Karanavars > News >

കൊറോണ വൈറസ് ; വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി

തിരുവനന്തപുരം : കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. മികച്ച ടൂറിസം സീസണാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകള്‍ ഈ വര്‍ഷമുതല്‍ പ്രതീക്ഷിച്ചിരുന്നത്. അപ്രതീക്ഷിതമായെത്തിയ കൊറോണ വൈറസിനെ ആരോഗ്യ വകുപ്പ് നേരിടുന്ന രീതി വിനോദ സഞ്ചാര മേഖലയിലുള്ളവരുടെ ആത്മവിശ്വാസം കൂട്ടി. എന്നാല്‍, സംസ്ഥാന ദുരന്തമായി വൈറസ് ബാധയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മേഖലക്ക് തിരിച്ചടിയായി . ഇതോടെ വിനോദ സഞ്ചാരികള്‍ ബുക്ക് ചെയ്ത യാത്രകള്‍ ഭൂരിഭാഗവും റദ്ദാക്കാന്‍ തുടങ്ങി . ഇന്ത്യക്കാരിലധികവും […]

Read More

കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും വന്നത് ഒരേവിമാനത്തില്‍

ആലപ്പുഴ: കൊറോണ ബാധിതനായി ആലപ്പുഴയില്‍ കഴിയുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുള്‍പ്പെടെ ചൈനയിലെ വുഹാനില്‍ നിന്ന് ജനുവരി 24-ന് കേരളത്തിലെത്തിയത് 36 പേര്‍. ഇതില്‍ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂവരും വിമാനത്തില്‍ അടുത്തടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തവര്‍. തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം വന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യവകുപ്പ് കര്‍ശന നിരീക്ഷണത്തിലാക്കി. ആലപ്പുഴയിലെ വിദ്യാര്‍ഥിയില്‍ നിന്നാണ് ഇവരുടെയെല്ലാം മേല്‍വിലാസം ആരോഗ്യവകുപ്പ് ശേഖരിച്ചത്. കഴിച്ചത് കേരള ഭക്ഷണം; വുഹാനില്‍ തണുപ്പ് കൂടുതല്‍ ആലപ്പുഴ: വുഹാനില്‍ മെഡിക്കല്‍ പഠനത്തിന് […]

Read More

 കൊറോണ വൈറസ്; ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ട് പേരെ കാണാനില്ല

ഭോപ്പാല്‍: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച്‌ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാനില്ല. മധ്യപ്രദേശിലെ ആശുപത്രിയില്‍ നിന്നാണ് ഇവരെ കാണാതായത്. കാണാതായവര്‍ ചൈനയില്‍ നിന്നും എത്തിയതാണ്. കാണാതായതില്‍ ഒരാള്‍ വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയാണ്. ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയ ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇയാളില്‍ നിന്ന് പരിശോധനക്കായി സാമ്ബിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നതിനിടയ്ക്കാണ് ഇയാളെ കാണാതായത്. കാണാതായ രണ്ടാമത്തെയാള്‍ ചൈനയില്‍നിന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുമ്ബാണ് ജബല്‍പുരിലെത്തിയത്. ഇയാളെയും ഐസൊലേഷന്‍ […]

Read More

കൊറോണ ഭീഷണി: ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് വുഹാനിലേക്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനീസ് നഗരങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും. 325 ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിച്ച വുഹാനില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബോയിംഗ് 747 വിമാനം ഇന്നുച്ചയ്ക്ക് 12 മണിക്ക് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 16 ജീ​വ​ന​ക്കാ​രു൦ ഡോക്ടര്‍മാരും അടങ്ങിയ സംഘമാണ് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പുറപ്പെടുന്നത്. അതേസമയം വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും. മാസ്‌കുകള്‍, ഗ്ലൗസുകള്‍, മരുന്ന് എന്നിവ കരുതും. ഓരോ […]

Read More

കൊറോണ വൈറസ്: ആഗോള ആരോഗ്യ അടയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന

ബെയ്ജിങ്: ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിലാണ് നടപടി. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്താത്ത രാജ്യങ്ങളിലേക്ക് വൈറസ് വ്യാപനം നടന്നാല്‍ വലിയ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നല്‍കുന്നുണ്ട്. യു.എന്നിനുകീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കേണ്ടിവരും. എല്ലാ രാജ്യങ്ങളും പരമാവധി വിഭവങ്ങള്‍ സമാഹരിച്ച്‌ കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കണം. അവികസിത രാജ്യങ്ങള്‍ക്ക് സാധ്യമായ പിന്തുണ നല്‍കാന്‍ ലോകബാങ്ക് ഉള്‍പ്പെടെയുള്ള ഏജന്‍സികളും സമ്ബന്ന […]

Read More

യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, അതീവജാഗ്രതയില്‍ ആരോഗ്യമന്ത്രാലയം

ന്യൂ‌ഡല്‍ഹി: യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതര്‍ നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ പ‌ൗരന്മാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടികള്‍ ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ചൈനീസ് നഗരമായ വുഹാനില്‍ കൊറോണ വൈറസ് ബാധിച്ച്‌ 132 പേര്‍ മരിച്ചിരുന്നു. കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ […]

Read More

കൊറോണ വൈറസ്: 106 മരണം, 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു ; അതീവ ജാഗ്രതയില്‍ മുംബൈ നഗരവും; രണ്ടു പേര്‍ നിരീക്ഷണത്തില്‍ , ആശങ്കയോടെ ലോകം

മുംബൈ: ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് മരണങ്ങള്‍ ഉയരുന്നു. ചൈനയില്‍ ഇതുവരെ 106 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ 1291 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4000 ത്തില്‍ അധികമായി. ചൈനയില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് മറ്റു രാജ്യങ്ങള്‍. ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കാനായി പ്രത്യേക വിമാനം സജ്ജമാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം […]

Read More

അമേരിക്കയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കുന്നത് റോബോട്ട്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യരോഗിയെ ചികിത്സിക്കുന്നത് റോബോട്ട്. യു എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ രോഗം പകരുന്ന സാഹചര്യത്തിലാണ് ചികിത്സയ്ക്കായി റോബോട്ടിനെ നിയോഗിച്ചത്. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ മുപ്പതുകാരനാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. വാഷിംഗ്ടണിലെ എവറെറ്റിലെ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഡോ ജോര്‍ജ് ഡയസിന്‍റെ നേതൃത്വത്തിലാണ് […]

Read More

കൊറോണ വൈറസ്; കേരളത്തില്‍ 288 പേര്‍ നിരീക്ഷണത്തില്‍, ജാഗ്രത

ചൈനയില്‍ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 80 ആയി. അതേസമയം കേരളത്തില്‍ രോഗലക്ഷണങ്ങളോടെ 288 പേര്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ വകുപ്പാണ് ഈ കാര്യം പുറത്തുവിട്ടത്. ഇതില്‍ ഏഴ് പേര്‍ ആശുപത്രികളിലാണുള്ളത്. കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇന്നലെ മാത്രം 109 പേര്‍ ചൈനയില്‍ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. മടങ്ങിയെത്തിയവരില്‍ വൂഹാന്‍ സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികളുമുണ്ട്. പ്രാഥമിക പരിശോധനയില്‍ കൊറോണ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവരെ വീടുകളിലേക്ക് അയച്ചു. […]

Read More

ഭീതി പരത്തി കൊറോണ, കണ്ണൂരില്‍ 12 പേര്‍ നിരീക്ഷണത്തില്‍, ചൈനയില്‍ മരണം 80 ആയി: യു.എസിലും തായ്‌വാനിലും പടരുന്നു

ബെയ്ജിംഗ്: അതിവേഗം പടരുന്ന കൊറോണ വെെറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെ പ്രവിശ്യയില്‍ 24 മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനിടെ ചൈനയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു. പുതിയതായി 769 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതിയും ഹൂബെയില്‍ നിന്നാണ്. അതേസമയം,​ ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ […]

Read More