1000 കിടക്കകളോടു കൂടി 2.70ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ആതുരാലയം; കൊറോണ രോഗികള്‍ക്കായി ഒരാഴ്ചക്കുള്ളില്‍ പുതിയ ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന
ബെയ്ജിങ്: കൊറോണ രോഗികള്‍ക്ക് മാത്രമായി ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന. രോഗം അതിവേഗം പടരാന്‍ തുടങ്ങിയതോടെയാണ് ഇവരെ ചികിത്സിക്കാന്‍ മാത്രമായി 1000 കിടക്കകളോടു കൂടി 2.70ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള പുതിയ ആശുപത്രി നിര്‍മിക്കുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വൂഹാന്‍ നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് കൂറ്റന്‍ ആശുപത്രിയുടെ നിര്‍മ്മാണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഫെബ്രുവരി 3ന് ആശുപത്രി പ്രവര്‍ത്തനം തുടങ്ങും. 2003ല്‍ സാര്‍സ് വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വെറും ആറ് ദിവസം കൊണ്ട് ചൈന ഒരു കൂറ്റന്‍ ആശുപത്രി നിര്‍മ്മിച്ചിരുന്നു. ബീജിംഗിലെ ഷിയാവോതാങ്ഷാനില്‍ […]