Blog Post

Karanavars > News >

ന്യൂ​സി​ല​ന്‍​ഡി​ല്‍ വീ​ണ്ടും കോ​വി​ഡ് : ​ദക്ഷി​ണാ​ഫ്രി​ക്ക​ന്‍ വൈ​റ​സ് വ​ക​ഭേ​ദം കണ്ടെത്തി

വി​ല്ലിം​ഗ്ട​ണ്‍‍: കുറച്ച്‌ മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്ക് ശേ​ഷം ന്യൂ​സി​ല​ന്‍​ഡി​ല്‍ വീ​ണ്ടും കോവിഡ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ 56-കാ​രി​ക്കാ​ണ് രോ​ഗ ബാധ സ്ഥി​രീ​ക​രി​ച്ച​ത്. എന്നാല്‍ ഇ​വ​രു​മാ​യി അ​ടു​ത്ത സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രു​ടെ എ​ല്ലാം പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഡി​സം​ബ​ര്‍ 30ന് ​ന്യൂ​സി​ല​ന്‍​ഡി​ല്‍ തി​രി​ച്ചെ​ത്തി​യ സ്ത്രീയില്‍ വൈ​റ​സി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച​ത്തെ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞപ്പോള്‍ ആ​ദ്യം ര​ണ്ടു വ​ട്ടം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും നെ​ഗ​റ്റീ​വാ​യി​രു​ന്നു പരിശോധന ഫ​ലം. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് അ​ട​ക്കം 15 പേ​രാ​ണ് അ​ടു​ത്ത സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​തെ​ന്ന് […]

Read More

കൊറോണ വൈറസ് വ്യാപനം വായുവിലൂടെയും: പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ന്യൂഡല്‍ഹി : കൊറോണ വൈറസ് വായുവിലൂടെയും പടരുന്നുവെന്ന് കണ്ടെത്തല്‍. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും കൊറോണ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് വായുവില്‍ വൈറസന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് വൈറസിന്റെ മറ്റൊരു വ്യതിയാനമാണോ എന്ന കാര്യത്തിലും സംശയമുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്കുലാര്‍ ബയോളജിയിലും (സിസിഎംബി) ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബ്യല്‍ ടെക്‌നോളജിയിലുമാണ് (ഐഎംടി) ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും വിവിധ കൊറോണ ആശുപത്രികളില്‍ നിന്നാണ് വായുവിന്റെ സാമ്ബിളുകള്‍ ശേഖരിച്ചത്. ഈ […]

Read More

കോവിഡ് വ്യാപനം; അമേരിക്കയില്‍ നൂറുകണക്കിന് ​ മൃതദേഹങ്ങള്‍ ഫ്രീസറില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതര്‍ അറിയിക്കുകയുണ്ടായി. ഏപ്രില്‍ മാസത്തിനുശേഷം മരിച്ചവരുടെ 650 മൃത​ങ്ങളാണ് അവകാശികളെ കണ്ടെത്താന്‍ കഴിയാതെയും, സംസ്കാര ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെയും ട്രക്കുകളില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നത്. കൊറോണ വൈറസ് രോഗം​ വ്യാപകമായതോടെ മരിച്ചവരുടെ ശരീരം വേണ്ടപോലെ സൂക്ഷിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലെന്ന് ചീഫ് മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസ് അറിയിക്കുകയുണ്ടായി. നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇതിനകം ഹാര്‍ട്ട് റെ […]

Read More

ക​ള​മ​ശേ​രി ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു

കൊ​ച്ചി: കൊ​റോ​ണ വൈ​റ​സ് ബാ​ധ സംശയത്തെ തു​ട​ര്‍​ന്ന് ക​ള​മ​ശേ​രി ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു. മ​ലേ​ഷ്യ​യി​ല്‍​നി​ന്ന് എ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. പ​നി മൂ​ല​മാ​ണ് മ​ലേ​ഷ്യ​യി​ല് ‍​നി​ന്ന് എ​ത്തി​യ ഇ​യാ​ളെ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വൈ​റ​ല്‍ ന്യു​മോ​ണി​യ പി​ടി​പെ​ട്ട​താണ് മ​ര​ണ​കാ​ര​ണമെന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അറിയിച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ കൊറോണ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന് ഉ​ച്ച​യോ​ടെ ല​ഭി​ക്കു​മെന്നും ഡോ​ക്ട​ര്‍​മാ​ര്‍ പറഞ്ഞു.

Read More

കൊറോണ വൈറസ്: ഇന്ത്യയെ കുറിച്ച്‌ കൂടുതല്‍ ആശങ്കയെന്ന് യുഎസ്‌

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് പ്രയാസം നേരിട്ടേക്കാമെന്ന ആശങ്കയുയര്‍ത്തി യുഎസ്. കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയാണ് ഇന്ത്യയെ കുറിച്ചുള്ള ആശങ്ക യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തു വിട്ടത്. ചൈനയെ പോലെ തന്നെ ജനസാന്ദ്രത കൂടിയ രാജ്യമായതിനാല്‍ വൈറസ് ബാധയുടെ വ്യാപനം ഗുരുതരമാവാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ നിഗമനം. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളുടെ എണ്ണം കുറവാണെങ്കിലും വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അപര്യാപ്തമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാനിലെ നിലവിലെ സ്ഥിതിയിലും യുഎസ് […]

Read More

കൊറോണ വൈറസ് ബാധ; കപ്പലിലെ യാത്രക്കാര്‍ക്ക് 2000 ഐഫോണുകള്‍ സൗജന്യമായി നല്‍കി ജപ്പാന്‍

കൊറോണ വൈറസ് ബാധയുണ്ടായ ക്രൂയിസ് കപ്പലിലെ യാത്രക്കാര്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ രണ്ടായിരത്തോളം ഐഫോണുകള്‍ സൗജന്യമായി വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. ഡയമണ്ട് പ്രിന്‍സസ് എന്ന് പേരുള്ള ക്രൂയിസ് കപ്പലിലെ ജീവനക്കാര്‍ക്കാണ് ഐഫോണുകള്‍ ലഭിച്ചത്. 3700 ഓളം പേരാണ് ഈ കപ്പലില്‍ ഒറ്റപ്പെട്ടു കഴിയുന്നത്. ഇവര്‍ക്ക് ആരോഗ്യ വിഗദ്ഗരുമായി ബന്ധപ്പെടുക, മരുന്നുകള്‍ക്ക് അപേക്ഷിക്കുക, മനശാസ്ത്രജ്ഞരോട് ആശങ്കകള്‍ പങ്കുവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഫോണുകള്‍ നല്‍കിയിരിക്കുന്നത്. കപ്പലിലെ 350 ഓളം യാത്രക്കാര്‍ക്ക് കോറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാനിലെ വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് ഫോണുകള്‍ […]

Read More

കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 717; രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നു!

വുഹാന്‍: ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 700 കടന്നു. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളില്‍ നിന്ന് 67 കോടി ഡോളര്‍ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി. ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന കൊറോണ, ചൈനയില്‍ മാത്രം ഇതുവരെ കൊന്നൊടുക്കിയത് 717 പേരെയാണ്. അതേസമയം, രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നു. ഇതോടെ മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ചൈനീസ് ഭരണകൂടം. ഹുബേയില്‍ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്. ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും […]

Read More

കൊറോണ വൈറസ്; ടോക്യോ ഒളിമ്ബിക്‌സിനെ ബാധിച്ചേക്കുമെന്ന ആശങ്കയുമായി സംഘാടക സമിതി

ടോക്യോ: ചൈനയിലും ജപ്പാനിലും കൊറോണ വൈറസ് മരണങ്ങള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ടോക്യോ ഒളിമ്ബിക്‌സ് 2020ന്റെ നടത്തിപ്പിനെ കുറിച്ച്‌ ആശങ്കയുമായി സംഘാടക സമിതി. വൈറസ് ഭീതി കാരണം ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒളിമ്ബിക്‌സ് യോഗ്യത മത്സരങ്ങള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യാന്‍ നിര്‍ബന്ധിതമായതോടെയാണ് ഇത്തരമൊരു ആശങ്കയുമായി സംഘാടക സമിതി രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് ടോക്യോ ഒളിമ്ബിക്‌സ് സംഘാടക സമിതി ചീഫ് എക്‌സിക്യൂട്ടീവ് തോഷിരോ മ്യൂട്ടോ പറയുന്നു. രാജ്യത്ത് നിന്നും ഈ വൈറസിനെ അതിവേഗം തന്നെ ഇല്ലായ്മ […]

Read More

കൊറോണ; ജാപ്പനീസ് ആഡംബരക്കപ്പലില്‍ 41 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു!

ബീജിങ്: ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ട ആഡംബര കപ്പലിലെ 41 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കപ്പലിലെ യാത്രക്കാരില്‍ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. 3700 പേര്‍ യാത്ര ചെയ്ത കപ്പലില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 41 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ചൈനയില്‍ ഇതുവരെ വൈറസ് ബാധിച്ച്‌ 636 പേരാണ് മരിച്ചത്. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് […]

Read More

കൊറോണ ഭീതി :21 മലയാളി വിദ്യാര്‍ത്ഥികള്‍ ചൈനീസ് വിമാനത്താവളത്തില്‍ കുടുങ്ങി ; വിമാനത്തില്‍ കയറ്റാനാകില്ലെന്ന് ജീവനക്കാര്‍

ബീജിങ്ങ് : ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിക്കാന്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ചൈനയിലെ കുനിംഗ് വിമാനത്താവളത്തിലാണ് 21 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. സിംഗപ്പൂര്‍ വഴി ഇന്ത്യയില്‍ എത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ വിമാനത്തില്‍ കയറാന്‍ ഇവര്‍ക്ക് സാധിച്ചില്ല. വിമാന ടിക്കറ്റ് എടുത്തിരുന്നെങ്കിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ വിമാനജീവനക്കാര്‍ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. സിംഗപ്പൂരില്‍ വിദേശികള്‍ക്ക് വിലക്കുള്ള സാഹചര്യത്തിലാണ് ഇവര്‍ വിമാനത്തില്‍ കയറുന്നത് തടഞ്ഞത്. സിംഗപ്പൂര്‍ പൗരന്മാരെ അല്ലാതെ ആരെയും കയറ്റരുതെന്നാണ് സിംഗപ്പൂര്‍ […]

Read More