‘എല്ലാവരോടും ഞങ്ങള്‍ സഹായം അഭ്യര്‍ഥിച്ചു, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ്’
റോം: സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം അഭ്യര്‍ഥിച്ചിട്ടും കഴിഞ്ഞ ഒന്നര ദിവസത്തോളമായി ഭീതിയോടെ കഴിയുകയാണെന്ന് ഇറ്റലിയിലെ റോം വിമാനത്താളവത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍. ഞങ്ങള്‍ 40 പേര്‍ ഭക്ഷണം പോലും ലഭിക്കാതെ വിമാനത്താവളത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. വിളിക്കുന്നവരില്‍ മിക്കവരും സഹായിക്കാമെന്ന് പറയുന്നുണ്ടെങ്കിലും നാട്ടിലെത്താന്‍ യാതൊരു വഴിയും ഇതുവരെ തെളിഞ്ഞിട്ടില്ലെന്ന് യാത്രക്കാരിലൊരാളായ മാളാ സ്വദേശി ഷിജോ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ പരിശോധനയ്ക്കായി പ്രത്യേക ടീമിനെ ഇറ്റലിയിലേക്കയക്കുമെന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞു. എന്നാല്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഒരു […]