അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന; ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ കേസില് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഫോണുകള് ക്രൈംബ്രാഞ്ചിന് കൈമാറുന്നതു സംബന്ധിച്ചും നാളെ ഹൈക്കോടതി തീരുമാനമെടുക്കും. ഫോണുകള് മാറ്റിയത് നിസ്സഹകരണമായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന് പറഞ്ഞു. ദിലീപിനെ കസ്റ്റഡിയില് ചോദ്യം ചെയ്യണം, അറസ്റ്റിനുളള വിലക്ക് നീക്കണം. കേസ് നടത്തിപ്പിന് പ്രതി ഉപാധികള് തീരുമാനിക്കുന്ന അവസ്ഥയാണ്. ഇത് കേട്ടുകേള്വി ഇല്ലാത്തതെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.കേസില് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈല് […]