കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും
തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് യുഡിഎഫില്‍ പ്രാഥമിക ധാരണ. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയശേഷം പ്രഖ്യാപനം ഉണ്ടായേക്കും. പാര്‍ട്ടി രണ്ടായി നില്‍ക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് കേരള കോണ്‍ഗ്രസിനെ ബോദ്ധ്യപ്പെടുത്താന്‍ യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായി. കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് മറ്റൊരു സീറ്റ് നല്‍കാനാണ് ആലോചന. കുട്ടനാട് സീറ്റ് അടക്കമുള്ള കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് യോഗത്തിനുശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ഐക്യം ഉറപ്പിക്കാനുള്ള ഉഭയകക്ഷി […]