ലോട്ടറിയടിച്ചെന്നു കരുതി പിണറായി അഹങ്കരിക്കേണ്ട; പ്രതിപക്ഷത്തിരുന്നാല്‍ തകരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് –കെ. മുരളീധരന്‍
തിരുവനന്തപുരം: ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയന്‍ അഹങ്കരിക്കേണ്ടെന്ന് കെ.മുരളീധരന്‍. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാല്‍ തകര്‍ന്ന് പോവുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഇതിലും വലിയ വീഴ്ചകളില്‍ നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്കാണ് വലിയ ദുഃഖമെന്നും മുരളീധരന്‍ പരിഹസിച്ചു. ബി.ജെ.പി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍.ഡി.എഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം. പഞ്ചാബില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ ശക്തമായ സര്‍ക്കാറുണ്ട്. പക്ഷേ, സി.പി.എമ്മിന്‍റെ സ്ഥിതി അതല്ല. മുപ്പത് വര്‍ഷം ഭരിച്ച ബംഗാളില്‍ അവര്‍ക്ക് ഒരു […]