Blog Post

Karanavars > News >

യുവമോര്‍ച്ചയുടെ സെക്രട്ടറിയേ‌റ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്ക്

തിരുവനന്തപുരം: പിഎസ്‌സി നിയമനവിവാദവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേ‌റ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിച്ച പൊലീസ് സംഘര്‍ഷം ശക്തമായതോടെ ലാത്തിചാര്‍ജ് നടത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരി‌ക്കേ‌റ്റു. സെക്രട്ടറിയേ‌റ്റില്‍ സമരഗേ‌റ്റിന് സമീപത്ത് സംഘടിച്ചെത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ തടഞ്ഞു. ഇത് മറികടന്ന് സെക്രട്ടറിയേ‌റ്റിനു‌ള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നായിരുന്നു ലാത്തിചാര്‍ജ്. അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് കരുതുന്നതായി സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ […]

Read More