വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം കിട്ടും; പക്ഷേ ഇതുവരെ ആരും ചോദിച്ചെത്തിയില്ല
തിരുവനന്തപുരം: നഗരങ്ങളില്‍ ആറുമണിക്കൂറിനകവും ഗ്രാമങ്ങളില്‍ എട്ടുമണിക്കൂറിനകവും കറന്റ് വന്നില്ലെങ്കില്‍ വൈദ്യുതിബോര്‍ഡ് 25 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് എത്രപേര്‍ക്കറിയാം? ലൈന്‍ പൊട്ടിയാല്‍ നഗരത്തില്‍ എട്ടും ഗ്രാമത്തില്‍ പന്ത്രണ്ടും മണിക്കൂറിനകം വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കിലും കിട്ടും 25 രൂപ നഷ്ടപരിഹാരം. അധികമാര്‍ക്കും ഇതറിയില്ലെന്നാണുത്തരം. അല്ലെങ്കില്‍ അറിഞ്ഞാലും വേണ്ട. 2014 മുതല്‍ ഇതിന് ബോര്‍ഡ് തയ്യാറായിട്ടും നഷ്ടപരിഹാരം ചോദിച്ച് ഇതുവരെ ആരും ബോര്‍ഡിനെ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നാലും സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഈ സംവിധാനത്തിന് കൂടുതല്‍ ചിട്ടവട്ടങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ബോര്‍ഡ്. നഷ്ടപരിഹാരത്തിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെ, […]