അധ്യാപികയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
മലപ്പുറം: കുറ്റിപ്പുറത്ത് കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം നഗ്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്ബറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പോലീസിന് കിട്ടിയ പരാതി. ഫോണ്‍ നമ്ബറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സ്ആപ്പ്, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത് എന്നും പരാതിയില്‍ പറയുന്നുണ്ട്. കേസന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു. അജ്മാനിലെ വസ്ത്ര നിര്‍മാണശാലയിലെ അഡ്മിനിസ്ട്രേഷന് […]