Blog Post

Karanavars > News >

കോയമ്ബത്തൂര്‍ ബസ്‌ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ

കോയമ്ബത്തൂര്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. നിലവില്‍ അടിയന്തരമായി 2 ലക്ഷം രൂപ നല്‍കും. ബാക്കി ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം പരിക്കേറ്റവരുടെ കാര്യത്തില്‍ ചികിത്സയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുപ്പൂര്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച്‌ 19 പേരാണ് മരിച്ചത്. ബംഗലൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. […]

Read More

അപകട വിവരം നാട്ടുകാര്‍ അറിഞ്ഞെങ്കിലും പറഞ്ഞില്ല; അച്ഛന്റെ മരണ വാര്‍ത്ത ഒടുവില്‍ മകള്‍ അറിഞ്ഞത് ഫേസ്ബുക്കിലൂടെ

കൊച്ചി: ഗിരീഷിന്റെ മരണവിവരം രാവിലെത്തന്നെ നാട്ടുകാര്‍ അറിഞ്ഞെങ്കിലും ബന്ധുക്കളെ അറിയിച്ചില്ല. എന്നാല്‍ അച്ഛന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള ചിത്രം മകള്‍ ഫേസ്ബുക്കില്‍ കണ്ടതോടെ പിന്നീട് ആ വീട്ടിലുയര്‍ന്നത് കൂട്ടക്കരച്ചിലായിരുന്നു. തമിഴ്‌നാട് അവിനാശിയില്‍വെച്ച്‌ കെഎസ്‌ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് ഗിരീഷ് മരിച്ചത്. അപകടവിവരം നാട്ടുകാര്‍ നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഗിരീഷ് മരിച്ച വിവരം വീട്ടുകാര്‍ അറിഞ്ഞില്ല. പുതുതായി പണിത വീട്ടില്‍ താമസിച്ച്‌ കൊതിതീരും മുമ്ബേ മരണം ഗിരീഷിനെ തട്ടിയെടുക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്ബാണ് ഗിരീഷും കുടുംബവും വളയന്‍ചിറങ്ങര വരിക്കാട് പുതിയ വീടുവെച്ച്‌ […]

Read More